
സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ കെഎസ്‌ആര്‍ടിസി ബസ് ദേഹത്ത് കയറി ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു.
കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. മുന്നില്‍ ബ്രേക്കിട്ട കാറില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഹനീഫ റോഡിലേക്ക് വീണത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരാമ്ബ്ര കക്കാട് പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. ചില ഇരുചക്രവാഹനക്കാരെ ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു ബസ്.
ഇതു കണ്ട് അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്റെ മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടു. കാറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഹനീഫ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണു. ഈ സമയം ബസ് ഹനീഫയുടെ ദേഹത്തേക്ക് കയറുകയായിരുന്നു. ഹനീഫ തല്‍ക്ഷണം മരിച്ചു.