
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 വയസ്സുള്ള പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് മരിച്ചത്. ബന്ധുവായ അദിനാൻ (20) ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അദിനാൻ വീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നോയെന്ന് ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരുന്നു.
സഹോദരങ്ങളുടെ മക്കളായ ഇവർ തമ്മിലുള്ള സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


