video
play-sharp-fill

കോഴിക്കോട് നിന്നും കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കണ്ടക്ടർക്ക് നമ്പർ നൽകിയത്  സംഭവത്തിൽ വഴിത്തിരുവായി

കോഴിക്കോട് നിന്നും കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കണ്ടക്ടർക്ക് നമ്പർ നൽകിയത് സംഭവത്തിൽ വഴിത്തിരുവായി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

മലപ്പുറം എടക്കരയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്.സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്.ഇതോടെ കാണാതായ 6 പെൺകുട്ടികളെയും പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ഒരു പെൺകുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്.

നൽകിയ നമ്പറിൽ ബസ് കണ്ടക്ടർ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മയാണ്.തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ആറുപെണ്‍കുട്ടികളില്‍ മറ്റൊരാളെ ഇന്നലെ കണ്ടെത്തിയിരുന്നു.

ബുധനാഴ്ച്ച വൈകിട്ടായിരുന്നു വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്.

റിപ്പബ്ളിക് ദിനാഘോഷത്തിന് ശേഷമാണ് കുട്ടികളെ കാണാതായത്.അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പേരും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.

പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിന് സമീപത്തെ റോഡിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചേവായൂര്‍ പൊലീസിന് കിട്ടിയിരുന്നു.ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് മടവാളയിലെ സ്വകാര്യ ഹോട്ടലില്‍ റൂമെടുക്കാനായെത്തിയ പെണ്‍കുട്ടികളെ ഒരു വിഭാഗം മലയാളികള്‍ കണ്ടെത്തിയത്.

തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.ഹോട്ടല്‍ ജീവനക്കാര്‍ ഒരാളെ തടഞ്ഞ് വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു.