Spread the love

കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്.

video
play-sharp-fill

അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഉഷയെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.