Spread the love

കോഴിക്കോട്: നേത്രാവതി എക്സ്പ്രസിൽ നടത്തിയ പരിശോധനയ്ക്കിടെ റെയിൽവേ പൊലീസ് 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരിൽ നിന്നാണ് പണം കണ്ടെത്തിയത്.

video
play-sharp-fill

ഇന്ന് രാവിലെ 11 മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ നേത്രാവതി എക്സ്പ്രസിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായി പെരുമാറിയ യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഇരുവർക്കും നോട്ടീസ് നൽകി വിട്ടയച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group