video
play-sharp-fill

പൊലീസ് കണ്ടെടുത്തത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട്; എട്ട് മാസമായി ജയിലിൽ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം

പൊലീസ് കണ്ടെടുത്തത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട്; എട്ട് മാസമായി ജയിലിൽ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം

Spread the love

കോഴിക്കോട്: പൊലീസ് കണ്ടെടുത്തത് എംഡിഎംഎ അല്ലെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എട്ട് മാസമായി ജയിലിൽ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം.

വടകര തച്ചംപൊയിൽ ഇരട്ടകുളങ്ങര സ്വദേശി റെജീന, പരപ്പൻ പൊയിൽ സ്വദേശി തെക്കെപുരയിൽ സനീഷ് കുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

2024 ആഗസ്റ്റ് 28 നാണ് 58.53 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേരേയും താമരശ്ശേരി പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ചക്കുള്ളിൽ രാസ പരിശോധനാ ഫലം ലഭ്യമാക്കണമെന്നാണ് നിയമം. എന്നാൽ  എട്ടുമാസത്തിന് ശേഷമാണ് പൊലീസ് രാസപരിശോധനാ ഫലം കോടതിയിൽ ഹാജരാക്കിയത്.

അന്യായമായി ജയിലടച്ച പോലീസിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ഇരുവരും വ്യക്തമാക്കി.