Spread the love

മറവൻതുരുത്ത്: തെരുവ് നായ്ക്കൾ കോഴി ഫാമിൽ കയറി കോഴികളെ കടിച്ചു കൊന്നു. കൂട്ടമായി എത്തിയ തെരുവ് നായ്ക്കളുടെ തൂമണത്തിൽ കോഴിഫാമിലെ 450ഓളംകോഴികളെ കടിച്ചുകീറി കൊന്നു.

video
play-sharp-fill

വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെ മറവൻതുരുത്ത് വാഴേകാട് കുരിയാത്തും വേലിൽ
കെ.ആർ.സുകുമാരൻ്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ്
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ കൂട്ടത്തോടെ ചത്തത്.

കോഴിഫാമിൻ്റെ ഒരു വശത്തെ തൂണ് തകർത്ത ശേഷം പൊക്കിയിട്ടിരുന്ന മണ്ണ് മാന്തി കുഴിച്ച് അകത്ത് കടന്നാണ് പകുതി വളർച്ചയെത്തിയ കോഴികളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. 1000 കോഴികളെയാണ് ഫാമിൽ വളർത്തിയിരുന്നത്. കോഴികളുടെ ബഹളം കേട്ട് ഉടൻ വീട്ടുകാർ ഓടിയെത്തിയതോടെ തെരുവുനായ്ക്കൾ ഓടി മറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചത്ത കോഴികളെ സമീപത്ത് തന്നെ വലിയ കുഴിയെടുത്ത് പിന്നീട് മറവ് ചെയ്തു. കഴിഞ്ഞ 20 വർഷമായി കോഴിഫാം നടത്തിവരികയാണ് സുകുമാരനും ഭാര്യയും. പ്രദേശം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.കൂട്ടം കൂടിയെത്തുന്ന തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത്

പതിവാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരമില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഫാം ഉടമ സുകുമാരൻ പറഞ്ഞു.