നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു.

മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിൻ (23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയിൽ കരീം എന്നയാളുടെ വീടിന്റെ വാർപ്പാണ് തകർന്നുവീണത്.

അടുക്കള ഭാഗത്തെ സൺഷേഡിന്റെ നിർമാണത്തിനിടെയായിരുന്നു അപകടം.

താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടേയും മുകളിലേക്കാണ് വാർപ്പ് പതിച്ചത്.

ജിതിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.