സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിയ്ക്കു കൊവിഡ്: ധനമന്ത്രി തോമസ് ഐസക്കിനു കൊവിഡ് സ്ഥിരീകരിച്ചു; മന്ത്രിയുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിയ്ക്കു കൊവിഡ്: ധനമന്ത്രി തോമസ് ഐസക്കിനു കൊവിഡ് സ്ഥിരീകരിച്ചു; മന്ത്രിയുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക്കിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളോട് അടക്കം നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയ്ക്കു കൊവിഡ് സ്ഥിരീകരിക്കുന്നത്. ധനമന്ത്രിയ്ക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടുത്തിടെ നടന്ന ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുത്തവർ അടക്കം നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കൊവിഡ് സ്ഥിതി എത്രത്തോളം ഗുരുതരമാണ് എന്നു വ്യക്തമാക്കുന്നതാണ് ധനമന്ത്രിയ്ക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം കരിപ്പൂർ വിമാനത്താവളത്തിൽ അപകടമുണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ ക്വാറന്റയിനിലായിരുന്നു. എന്നാൽ, ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിയ്ക്കു തന്നെ കൊവിഡ് സ്ഥിരീകരിക്കുന്നത്.