കൊവിഡ് രോഗിയായ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിൽ വീണ്ടും വീഴ്ച..! ചുഴലി രോഗ ബാധിതയായ കൊവിഡ് രോഗിയെ കൊണ്ടു പോകാൻ എത്തിയത് രണ്ടു പുരുഷ ആംബുലൻസ് ഡ്രൈവർമാർ; ആംബുലൻസിനുള്ളിൽ ചുഴലി ബാധിച്ച് വീണ രോഗിയുടെ നാക്ക് മുറിഞ്ഞു; ആറന്മുളയിൽ നിന്നും പാഠം പഠിക്കാതെ ആരോഗ്യ വകുപ്പ്; സംഭവം നാട്ടകം സിമന്റ് കവലയിൽ

കൊവിഡ് രോഗിയായ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിൽ വീണ്ടും വീഴ്ച..! ചുഴലി രോഗ ബാധിതയായ കൊവിഡ് രോഗിയെ കൊണ്ടു പോകാൻ എത്തിയത് രണ്ടു പുരുഷ ആംബുലൻസ് ഡ്രൈവർമാർ; ആംബുലൻസിനുള്ളിൽ ചുഴലി ബാധിച്ച് വീണ രോഗിയുടെ നാക്ക് മുറിഞ്ഞു; ആറന്മുളയിൽ നിന്നും പാഠം പഠിക്കാതെ ആരോഗ്യ വകുപ്പ്; സംഭവം നാട്ടകം സിമന്റ് കവലയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് രോഗിയായ സ്ത്രീയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിയത് രണ്ടു പുരുഷ ജീവനക്കാർ. ചുഴലി ബാധിച്ച് ആംബുലൻസിനുള്ളിൽ വീണ് നാക്കു കടിച്ച് മുറിഞ്ഞിട്ടും പുരുഷന്മാരായതിനാൽ രോഗിയെ പരിചരിക്കാനാവാതെ രണ്ടു പേർക്കും നോക്കി നിൽക്കേണ്ടി വന്നു. കൊവിഡ് ബാധിച്ച സിമന്റ് കവല സ്വദേശിയെ കൊവിഡ് കെയർ സെന്ററിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. സ്ത്രീ രോഗികളെ കൊണ്ടു പോകുന്നതിനു സ്ത്രീ ജീവനക്കാർ തന്നെ ഒപ്പം വേണമെന്ന ചട്ടം നിലനിൽക്കെയാണ് ഇപ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവങ്ങൾ. നാട്ടകം സിമന്റ് കവല സ്വദേശിയായ സ്ത്രീയ്ക്കു വെള്ളിയാഴ്ച വൈകിട്ടോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു, ശനിയാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി ആംബുലൻസ് എത്തിയത്. ആംബുലൻസ് വീട്ടിൽ എത്തിയപ്പോൾ തന്നെ ഇവർക്കു ചുഴലി അനുഭവപ്പെട്ടിരുന്നു. തുടർന്നു, വീട്ടുകാർ തന്നെ ചേർന്നാണ് ഇവർക്കു പ്രാഥമിക ചികിത്സ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ആംബുലൻസിൽ കയറ്റി ഇവരെയുമായി കൊവിഡ് പ്രൈമറി കേന്ദ്രത്തിലേയ്ക്കു കൊണ്ടു പോയി. തുടർന്നു, വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ ഇവർക്കു വീണ്ടും ചുഴലി ബാധിക്കുകയായിരുന്നു. എന്നാൽ, പുരുഷ ജീവനക്കാരായതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ഇവർ നിന്നു പോയി. തുടർന്നു, ഇവർ അതിവേഗം വാഹനം തിരിച്ച് കോട്ടയം ജനറൽ ആശുപത്രിയിലേയ്ക്കു രോഗിയെ കൊണ്ടു പോകുകയായിരുന്നു.

എന്നാൽ, യാത്രയ്ക്കിടെ ചുഴലി അനുഭവപ്പെട്ട ഇവർ ആംബുലൻസിലെ സ്ട്രച്ചസിൽ നിന്നും വീണു. തുടർന്നു, ഇവരുടെ നാക്ക് കടിച്ചു മുറിയ്ക്കുകയും ചെയ്തു. ഇതേ തുടർന്നു ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. ആറന്മുളയിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷവും കൊവിഡ് രോഗികളായ സ്ത്രീകളെ ആശുപത്രിയിലേയ്ക്കു മാറ്റുന്നതിൽ ജാഗ്രത പുലർത്തുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.