പാറമ്പുഴയിൽ ബൈക്ക് മതിലിൽ ഇടിച്ചു റോഡിൽ യുവാവ് വീണു കിടന്നത് അരമണിക്കൂറോളം: സംഭവസ്ഥലത്ത് എത്തിയ മണർകാട് പൊലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചില്ല; യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് വഴിയാത്രക്കാരൻ ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ച ശേഷം

Spread the love

തേർഡ് ഐ ബ്യൂറോ

മണർകാട്: പാറമ്പുഴയിൽ ബൈക്ക് മതിലിൽ ഇടിച്ചു റോഡിൽ വീണു യുവാവ് കിടന്നത് അരമണിക്കൂറോളം. വിവരം അറിഞ്ഞ് മണർകാട് നിന്നും പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും റോഡിൽ വീണു കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഒടുവിൽ വഴിയാത്രക്കാരനായ ഒരാൾ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ വിളിച്ചു പറഞ്ഞ ശേഷമാണ് പരിക്കേറ്റു കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

ശനിയാഴ്ച വൈകിട്ട് ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. പാറമ്പുഴ മോസ്‌കോ കവല ഭാഗത്തു വച്ച് വന്ന വാഹനം മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡിൽ ഇടിച്ചു വീഴുകയായിരുന്നു. അപകടം കണ്ട നാട്ടുകാരാണ് വിവരം മണർകാട് പൊലീസിൽ അറിയിച്ചത്. അപകടത്തെ തുടർന്നു ഇയാൾ പൊലീസ് എത്തും വരെയും റോഡിൽ തന്നെ കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, സ്ഥലത്ത് എത്തിയ മണർകാട് പൊലീസ് സംഘം റോഡിൽ വീണു കിടന്ന യുവാവിന്റെ ചിത്രം ആദ്യം പകർത്തുകയായിരുന്നു. ചിത്രം പകർത്താതെ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞെങ്കിലും പൊലീസ് ഇതിനു തയ്യാറായില്ല. തുടർന്നു പല ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. തുടർന്നു, വഴിയാത്രക്കാരൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ ഫോണിൽ വിവരം അറിയിച്ചു.

തുടർന്നു, ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം അനുസരിച്ചു ആംബുലൻസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, യുവാവിനെ ആംബുലൻസിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്.