കന്യാസ്ത്രീയുടെ മാപ്പ് പറച്ചിൽ, കറുകച്ചാൽ പൊലീസ് സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രം: എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റിൻ്റെ വിമർശനത്തിൽ മറുപടിയുമായി പൊലീസ്

കന്യാസ്ത്രീയുടെ മാപ്പ് പറച്ചിൽ, കറുകച്ചാൽ പൊലീസ് സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രം: എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റിൻ്റെ വിമർശനത്തിൽ മറുപടിയുമായി പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഓണാശംസ പറഞ്ഞ് വിവാദത്തിൽ കുടുങ്ങിയ കന്യാസ്ത്രീയായ അദ്ധ്യാപിക മാപ്പ് പറഞ്ഞ സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്ത്. ഓണാശംസയിൽ വിവാദമുണ്ടായപ്പോൾ സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രമാണ് എന്ന് കറുകച്ചാൽ പൊലീസ് വിശദീകരിക്കുന്നു.

കഴിഞ്ഞ തിരുവോണ ദിവസമാണ് നെടുംകുന്നം സെൻ്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ അധ്യാപിക  വിദ്യാർത്ഥികൾക്കായി സ്കൂളിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ ഓണാശംസ ഇട്ടത്. സംഭവം വിവാദമായതോടെ ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ,  ഹൈന്ദവ സംഘടനകൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചെയ്തത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നും , മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കറുകച്ചാൽ പൊലീസ് അറിയിച്ചു. പരാതി കേൾക്കുക മാത്രമാണ് പൊലീസ് ചെയ്തത്.

രണ്ടു കുട്ടരും തമ്മിൽ ഒത്തു തീർപ്പ് ഉണ്ടാക്കാൻ പൊലീസ് മധ്യസ്ഥത വഹിച്ചിട്ടില്ല. കന്യാസ്ത്രീ മാപ്പ് പറയുന്ന സന്ദർഭത്തിൽ പൊലീസോ , എസ്.എച്ച്.ഒ യോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇരു സമുദായങ്ങൾ തമ്മിൽ ഉണ്ടാകുമായിരുന്ന സംഘർഷം ഒഴിവാക്കുന്നതിന് നിയമപരമായ ഇടപെടൽ നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും കറുകച്ചാൽ പൊലീസ് അറിയിച്ചു.

സ്കൂളിലേയ്ക്ക് ഹിന്ദു ഐക്യവേദി അടക്കം മാർച്ച് നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. മറിച്ചുള്ള വിവാദങ്ങളിൽ അടിസ്ഥാനം ഇല്ലെന്നും പൊലീസ് അറിയിച്ചു.

കറുകച്ചാലിനും സമീപപ്രദേശങ്ങളിലും കോവിഡ് പടർന്ന് പിടിച്ചപ്പോൾ അനാവശ്യമായി റോഡിലിറങ്ങി നടക്കുന്നവരെ നിയന്ത്രിക്കുകയും ,മാസ്ക് ധരിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിച്ചതും വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പിലാക്കുന്നതും  പലർക്കും ഉണ്ടാക്കുന്ന അസ്വസ്തതയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും പോലീസ് പറഞ്ഞു.