നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തലയടിച്ചു വീണ് യുവാവ് മരിച്ചു; മരിച്ചത് പരുത്തുംപാറ സ്വദേശിയായ യുവാവ്; മരണം റോഡിലിടിച്ച് തല തകർന്ന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ചു വീണ് യുവാവ് മരിച്ചു. പരുത്തുംപാറ കുഴിമറ്റം പാറയ്ക്കൽചിറയിൽ പരേതനായ കൊച്ചുമോന്റെ മകൻ വിഷ്ണു (27)ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരുത്തുംപാറ റോഡിൽ പനച്ചിക്കാട് സദനം കവലയ്ക്കു സമീപമായിരുന്നു അപകടം. പന്നിമറ്റം ഭാഗത്തു നിന്നും ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു വരികയായിരുന്നു വിഷ്ണു.

ഇവിടെ വച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്ക്കു മറിഞ്ഞു. ചെറിയ ചാറ്റൽ മഴയുള്ള സമയത്തായിരുന്നു അപകടം. റോഡിൽ തലയിടിച്ചു വീണ വിഷ്ണു ഉടൻ തന്നെ ബോധരഹിതനായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇതുവഴി എത്തിയ വാഹനത്തിൽ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ വച്ചു വിഷ്ണു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും, കൊവിഡ് പരിശോധനയ്ക്കും ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.
അമ്മ – ഓമന മാമലത്ത്‌ശേരിയിൽ കുടുംബാംഗം. ഭാര്യ – സുരഭി. മക്കൾ – ഇഷാൻ, ഇഷിത്.