കൊവിഡ് നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക് ഡൗൺ ഇല്ല: കൊവിഡ് സർവകക്ഷി യോഗം: തീരുമാനങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന അതീവ ഗുരുതരമായ സ്ഥിതി വിശേഷം നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് സർവകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സെപ്റ്റംബറിൽ രോഗം അതീവ ഗുരുതരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ നില തുടർന്നാണ് അതീവ ഗുരുതരമായ അവസ്ഥിയിലെത്തും.
കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ അതിന്റേതായ അർത്ഥത്തിൽ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. നിയന്ത്രങ്ങൾ കർശനമായി പാലിക്കണം. സർക്കാർ സംവിധാനങ്ങൾ ഇതിനു വേണ്ടി കാര്യമായ എല്ലാം ചെയ്യണം. പ്രാദേശ തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലും ഉണ്ടാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്പൂർണ്ണ ലോക്ക് ഡൗൺ സംസ്ഥാനത്ത് പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ല. രണ്ടാഴ്ച കൂടി സാഹചര്യം വിലയിരുത്തും. ലോക്ക് ഡൗൺ ജനത്തെ ബാധിക്കുമെന്നതിനാൽ, ലോക്ക് ഡൗൺ ആവശ്യമില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. കർശന ജാഗ്രത കൊണ്ടു വരുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
- തീരുമാനങ്ങൾ ഇങ്ങനെ
- കൊവിഡ് ലോക്ക് ഡൗൺ ഇല്ല
വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പരമാവധി പങ്കാളിത്തം കുറയ്ക്കണം.
പങ്കെടുക്കാവുന്നവരുടെ എണ്ണം സർക്കാർ തീരുമാനിക്കും
കൊവിഡ് വ്യാപനം തടയുക എന്നതിനാണ് പ്രാമുഖ്യം നൽകുന്നത്.