ശുചീകരണ ജീവനക്കാരന് കൊവിഡ്: കുമാരനല്ലൂർ നഗരസഭ ഓഫിസ് അടച്ചു; കൊവിഡ് പ്രതിരോധനത്തിൽ മാതൃക കാട്ടിയ ഓഫിസിൽ ക്വാറന്റയിനിൽ പോയത് ഒരാൾ മാത്രം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിലെ ആരോഗ്യ വിഭാഗം ജീവനക്കാരന് കൊവിഡ്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയുടെ സോണൽ ഓഫിസ് അടച്ചു പൂട്ടി. എന്നാൽ, കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച നഗരസഭയിലെ ജീവനക്കാർ അതീവ ജാഗ്രത കാട്ടിയതോടെ കൊവിഡ് സ്ഥിരീകരിച്ച ആളുമായി ഒരാൾക്ക് മാത്രമാണ് സമ്പർക്കം ഉണ്ടായിരുന്നത്. ഇയാൾ മാത്രമാണ് ഇപ്പോൾ ക്വാറന്റയിനിൽ പോകേണ്ടി വന്നിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ തന്നെ ഒരു ജീവനക്കാരനെ ക്വാറന്റയിനിലേയ്ക്കു മാറ്റുകയായിരുന്നു. ശുചീകരണ വിഭാഗം ജീവനക്കാർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ സോണൽ ഓഫിസിൽ എത്തിയില്ല. അതുകൊണ്ടു തന്നെയാണ് കൂടുതൽ ആളുകൾക്കു ക്വാറന്റയിനിൽ പോകേണ്ടി വരാതിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ ഓഫിസിൽ എത്തിയിരുന്നു. അതുകൊണ്ടു തന്നെയാണ് ഓഫിസ് അണുവിമുക്തമാക്കുന്നതിനു വേണ്ടി അടച്ചത്. ഓഫിസ് അണുവിമുക്തമാക്കിയ ശേഷം അടുത്ത ദിവസം തന്നെ തുറന്നു പ്രവർത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ തന്നെ പ്രവർത്തിക്കുന്നതിനു വേണ്ട നിർദേശം ആരോഗ്യ പ്രവർത്തകർ നഗരസഭയിലെ ജീവനക്കാർക്കു നൽകിയിട്ടുണ്ട്.
ഓഫിസ് അണുവിമുക്തമാക്കിയ ശേഷം അടുത്ത ദിവസം തന്നെ തുറന്നു പ്രവർത്തിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.