കൊവിഡ് വ്യാപനം: കോട്ടയം മാർക്കറ്റ് അടയ്ക്കുന്നതിനെച്ചൊല്ലി വിവാദം: മാർക്കറ്റ് അടയ്ക്കുന്ന വിവരം അറിഞ്ഞിട്ടില്ലന്ന് ജില്ലാ കളക്ടർ

കൊവിഡ് വ്യാപനം: കോട്ടയം മാർക്കറ്റ് അടയ്ക്കുന്നതിനെച്ചൊല്ലി വിവാദം: മാർക്കറ്റ് അടയ്ക്കുന്ന വിവരം അറിഞ്ഞിട്ടില്ലന്ന് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം മാർക്കറ്റ് ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചതായി പുറത്തു വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടർ എം അഞ്ജന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു . കോട്ടയം ജില്ലാ ഭരണകൂടവും മർച്ചൻസ് അസോസിയേഷനും ചേർന്നാണ് മാർക്കറ്റ് അടച്ചിടാൻ  തീരുമാനം എടുത്തതെന്നാണ് പുറത്തു വന്ന വാർത്തകൾ.

മാർക്കറ്റ് അടച്ചിടുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം  ഇതുവരെ തിരുമാനം എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ പതിവു പോലെ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group