അമ്പട മിടുക്കാ..! തെള്ളകം അബാദ് റോയൽ ഫ്‌ളാറ്റിൽ എൻജിനീയറിംങിന്റെ ഒന്നാം റാങ്ക് തിളക്കം; ഒന്നാം റാങ്ക് എങ്ങിനെ നേടി; വരുണിന്റെ പ്രതികരണത്തിന്റെ വീഡിയോ ഇവിടെ കാണാം

അമ്പട മിടുക്കാ..! തെള്ളകം അബാദ് റോയൽ ഫ്‌ളാറ്റിൽ എൻജിനീയറിംങിന്റെ ഒന്നാം റാങ്ക് തിളക്കം; ഒന്നാം റാങ്ക് എങ്ങിനെ നേടി; വരുണിന്റെ പ്രതികരണത്തിന്റെ വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അമ്പട മിടുക്കാ വരുണേ.. കേരളത്തിലെ അരലക്ഷത്തോളം വിദ്യാർത്ഥികളുമായി മാറ്റുരച്ച് ഉന്നത വിജയം നേടിയിരിക്കുകയാണ് വരുൺ എന്ന കൊച്ചു മിടുക്കൻ. തെള്ളകം അബാദ് റോയൽ ഗാർഡൻസിലെ താമസക്കാരനും മാന്നാനം കെ.ഇ. സ്‌കൂൾ വിദ്യാർഥിയുമായിരുന്ന കെ.എസ്. വരുണാണ് ഇക്കുറി എൻജിനീയറിംങ് ഒന്നാം റാങ്ക് നേടിയിരിക്കുന്നത്.

തീരുവനന്തപുരം എരീസ് ഗ്രൂപ്പ് ഡയറക്ടറായ കെ. ഷിബുരാജിന്റെയും എം.ജി. സർവകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ആർ. ഇന്ദുവിന്റെയും മകനാണ് വരുൺ.
കടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ പഠനത്തിനു ശേഷം കെ.ഇ. സ്‌കൂളിൽ പ്ലസ് ടു പഠനം ആരംഭിച്ചതു മുതൽ എൻട്രസ് പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ ദേശീയതലത്തി 690-ാം റാങ്ക് നേടിയ വരുൺ ജെ.ഇ. അഡ്വാൻസിനായുള്ള ഒരുക്കത്തിലാണ്. മുംബൈ അല്ലെങ്കിൽ ചെന്നൈ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസോ, ഇലക്ട്രോണിക്സോ ആണ് വരുൺ ലക്ഷ്യം വയ്ക്കുന്നത്.

ലക്ഷ്യമിതാണെങ്കിലും റാങ്കിന്റ അടിസ്ഥാനത്തിലാകും ഭാവിയെന്നു വരുൺ പറഞ്ഞു. രാജ്യത്തെ മികച്ച ഐ.ഐ.ഐ.ടികളിലൊന്നിൽ പ്രവേശനം സാധ്യമാകുമെന്നാണു കരുതതെന്നും വരുൺ പറഞ്ഞു. വരുണിന്റെ സഹോദരി വർഷ ഷിബുരാജ് എൻജിനീയറിംങ് വിദ്യാർഥിയാണ്.

എൻജിനീയറിംങിന് ഒന്നാം റാങ്കിനു വരുൺ നന്ദി പറയുന്നത് കൊവിഡ് ലോക്ക് ഡൗണിനാണ്. ലോക്ക് ഡൗൺ സമയത്ത് കൂടുതൽ പഠിക്കാൻ സാധിച്ചെന്നും കൂടുതൽ സമയം ലഭിച്ചെന്നുമാണ് വരുൺ പറയുന്നത്. പരീക്ഷകൾ മാറ്റി വച്ചത് ഗുണം ചെയ്തു എന്നുമാണ് വരുൺ പറയുന്നത്.