play-sharp-fill
കോട്ടയത്ത് വീണ്ടും കൊവിഡ് മരണം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ചെങ്ങളം സ്വദേശി മരിച്ചു; സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തി

കോട്ടയത്ത് വീണ്ടും കൊവിഡ് മരണം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ചെങ്ങളം സ്വദേശി മരിച്ചു; സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ചു വീണ്ടും മരണം. കൊവിഡ് ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരുന്ന ചെങ്ങളം സ്വദേശി മരിച്ചു. ചെങ്ങളം മങ്ങാട്ട് വീട്ടിൽ തങ്കച്ചന്റെ മകൻ ഷിജി ടി.മങ്ങാട്ടാണ്(23) മരിച്ചത്.


കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്നു ജൂലായ് 17 മുതൽ ഷിജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആഗസ്റ്റ് 21 ന് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ച ഇദ്ദേഹം ബുധനാഴ്ച രാവിലെ മരിച്ചു. തുടർന്നു, കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സംസ്‌കാരം നടത്തുകയായിരുന്നു.

ചെങ്ങളം സെന്റ് തോമസ് യാക്കോബായാ പള്ളിയിൽ മൃതദേഹം ദഹിപ്പിച്ചു. കൊവിഡ് മാനദണ്ഡം അനുസരിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്.