രാജ്യം കൊവിഡ് ഭീതിയിൽ: 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു; രാജ്യത്ത് 40 ലക്ഷം കൊവിഡ് രോഗികൾ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും ക്രമാതീതമായി വർദ്ധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കൊവിഡ് രോഗികളുടെ വർദ്ധനവിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 86,432 പേർക്കാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച മാത്രം വിവിധ സംസ്ഥാനങ്ങളിലായി 1,089 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 40.23 ലക്ഷമായി. പ്രതിദിന രോഗബാധയിൽ ലോകത്ത് ഇന്നലെയും ഇന്ത്യ തന്നെയാണ് മുന്നിൽ.

രാജ്യത്ത് 31.07 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 8.46 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 69,561 പേരാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് മരിച്ചത്. ലോകത്ത് അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് 40 ലക്ഷത്തിലേറെ രോഗബാധിതരുളളത്.

രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതൽ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 86,432 പേർക്ക്. ഇന്നലെ മാത്രം വിവിധ സംസ്ഥാനങ്ങളിലായി 1,089 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 40.23 ലക്ഷമായി. പ്രതിദിന രോഗബാധയിൽ ലോകത്ത് ഇന്നലെയും ഇന്ത്യ തന്നെയാണ് മുന്നിൽ. രാജ്യത്ത് 31.07 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 8.46 ലക്ഷം പേരാണ് ചികിത്സയിലുളളത്.

ഇതുവരെ 69,561 പേരാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് മരിച്ചത്. ലോകത്ത് അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് 40 ലക്ഷത്തിലേറെ രോഗബാധിതരുളളത്.
വെളളിയാഴ്ച മഹാരാഷ്ട്രയിൽ 19,218 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഇത് 18,105 ആയിരുന്നു. ഇതോടെ ആകെ രോഗബാധിതർ 8.63 ലക്ഷമായി. വെള്ളിയാഴ്ച 378 പേർ കൂടി മരിച്ചതോടെ ഇതുവരെ 25,964 പേർക്കാണ് കൊവിഡിനെ തുടർന്ന് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടമായത്. 6.25 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ 2.10 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 72.51% ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 10 ദിവസത്തിനുളളിൽ 1.04 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 4.76 ലക്ഷമായി.

ലോകത്ത് ഇതുവരെ 2.67 കോടി ജനങ്ങൾ കൊവിഡ് ബാധിതരായി. 8.78 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇതുവരെ 1.89 കോടി ജനങ്ങൾ രോഗമുക്തി നേടി. നിലവിൽ 70.09 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും വേൾഡോമീറ്റേഴ്സിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2.99 ലക്ഷം പേർക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 5,794 പേർ മരിക്കുകയും ചെയ്തു.

ഇന്ത്യ കഴിഞ്ഞാൽ അമേരിക്ക, ബ്രസീൽ എന്നി രാജ്യങ്ങളിലാണ് പ്രതിദിന രോഗബാധ കൂടുതൽ. അമേരിക്കയിൽ 52,853 പേർക്കും ബ്രസീലിൽ 45,651 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 1,033 പേരും ബ്രസീലിൽ 855 പേരും ഇന്നലെ മരിച്ചു. അമേരിക്കയിൽ ഇതുവരെ 63.89 ലക്ഷം പേർക്കും ബ്രസീലിൽ 40.91 ലക്ഷം ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ 1.92 ലക്ഷം പേരും ബ്രസീലിൽ 1.25 ലക്ഷം ആളുകളുമാണ് ഇതുവരെ മരിച്ചത്.