മാതൃകയാക്കാം ഈ യുവാക്കളെ..! മണർകാട് കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ; മാതൃകയായി യുവാക്കളുടെ ഇടപെടൽ

മാതൃകയാക്കാം ഈ യുവാക്കളെ..! മണർകാട് കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ; മാതൃകയായി യുവാക്കളുടെ ഇടപെടൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് പ്രതിസന്ധിയിൽ കേരളം മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. കൊവിഡ് കാലത്ത് നാടു മുഴുവൻ ഭീതിയിൽ നിൽക്കുമ്പോൾ മാതൃകാ പരമായ പ്രവർത്തനവുമായി രംഗത്ത് എത്തുകയാണ് ഒരു പറ്റം യുവാക്കൾ. മണർകാട്ടെ ഒരു പറ്റം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കൊവിഡിനെ പോലും വകവയ്ക്കാതെ സാമൂഹ്യ സേവനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

മണർകാട് പഞ്ചായത്തിൽ കൊവിഡ് ബാധിച്ചു മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങിയത്. ഡി.വൈ.എഫ്.ഐ മണർകാട് ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇവിടെ മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരീപ്പറമ്പ് സ്വദേശിയായ വൃദ്ധ മാതാവിന്റെ മക്കൾ അടക്കം അടുത്ത ബന്ധുക്കളായ മുഴുവനാളുകളും കോവിഡ് നിരീക്ഷണത്തിൽ ആയതിനാലാണ് സംസ്‌കാരം വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. അകന്ന ബന്ധത്തിൽപ്പെട്ടവർ രാവിലെ എത്തി ആവിശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം അവർ എത്തിയില്ല.

ഈ ഘട്ടത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആ ദൗത്യം ഏറ്റെടുത്തത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് അന്ത്രയോസിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ജോയിൻറ് സെക്രട്ടറി അജയ് മോഹൻ മണർകാട് ഈസ്റ്റ് മേഖലാ സെക്രട്ടറി ആന്റോ പി ആൻറണി എന്നിവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മുട്ടമ്പലം പൊതുശ്മശാനത്തിൽ എത്തിച്ചു സംസ്‌കരിച്ചു.