video
play-sharp-fill
കോവളം ബൈക്ക് അപകടം; മത്സരയോട്ടം നടന്നതിന് തെളിവില്ല; വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതും ബൈക്കിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കോവളം ബൈക്ക് അപകടം; മത്സരയോട്ടം നടന്നതിന് തെളിവില്ല; വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതും ബൈക്കിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവളത്തെ ബൈക്കപകടത്തില്‍ മത്സരയോട്ടം നടന്നതിന് തെളിവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതും ബൈക്കിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേസിംഗിനിടെയല്ല അപകടമുണ്ടായിരിക്കുന്നത്. മത്സരയോട്ടത്തിന് തെളിവില്ല. അപകട സമയത്ത് 100 കിലോമീറ്ററോളം വേഗത്തിലായിരുന്നു ബൈക്കെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവാവ് ഇന്‍സ്റ്റഗ്രാം റീല്‍ തയ്യാറാക്കാന്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.
വാഴമുട്ടത്തിന് സമീപം ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.

പനത്തുറ തുരുത്തി കോളനിയില്‍ അശോകന്റെ ഭാര്യ സന്ധ്യ (53)യാണ് ബൈക്കിടിച്ച്‌ മരിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പട്ടം പൊട്ടക്കുഴി ഗിരിദീപത്തില്‍ റിട്ട. പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥന്‍ ബിനുവിന്റെയും ഷൈനിന്റേയും ഏകമകന്‍ എസ്.പി അരവിന്ദും(24) മരിച്ചിരുന്നു.