കോട്ടയം ജില്ലയിൽ 640 പേർക്കു കൂടി കൊവിഡ്: 638 പേർക്കും സമ്പർക്ക രോഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം ജില്ലയിൽ 640 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 638 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 7657 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.35 ശതമാനമാണ്.
രോഗം ബാധിച്ചവരിൽ 277 പുരുഷൻമാരും 277 സ്ത്രീകളും 86 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
552 പേർ രോഗമുക്തരായി. 4218 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 192121 പേർ കോവിഡ് ബാധിതരായി. 186210 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32143 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
പനച്ചിക്കാട്- 47
പാമ്പാടി, കോട്ടയം – 43
കൂരോപ്പട -29
മാഞ്ഞൂർ-22
മാടപ്പള്ളി – 20
തൃക്കൊടിത്താനം, കൂട്ടിക്കൽ, ഈരാറ്റുപേട്ട-19
ചങ്ങനാശേരി, പള്ളിക്കത്തോട്, നെടുംകുന്നം, കറുകച്ചാൽ-16
അതിരമ്പുഴ, കരൂർ, മുത്തോലി – 15
കുറിച്ചി – 14
തലയോലപ്പറമ്പ്, ഏറ്റുമാനൂർ, വാഴൂർ – 13
മുണ്ടക്കയം – 11
തിടനാട്, വാഴപ്പള്ളി, ആർപ്പൂക്കര, -10
ഉദയനാപുരം-9
മണർകാട്,ഭരണങ്ങാനം, പുതുപ്പള്ളി – 8
അയർക്കുന്നം, വൈക്കം -7
പായിപ്പാട്, തിരുവാർപ്പ്, രാമപുരം, മണിമല, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര – 6
എലിക്കുളം, മുളക്കുളം, ഉഴവൂർ, വിജയപുരം, അകലക്കുന്നം – 5
പൂഞ്ഞാർ, അയ്മനം, കാഞ്ഞിരപ്പള്ളി, കടപ്ലാമറ്റം, പാലാ, തലനാട് – 4
വെച്ചൂർ, എരുമേലി, വാകത്താനം, മീനടം, ചിറക്കടവ്, ചെമ്പ്, മൂന്നിലവ്, കുറവിലങ്ങാട് – 3
തലയാഴം, വെളിയന്നൂർ, കോരുത്തോട്, കങ്ങഴ നീണ്ടൂർ – 2
വെള്ളൂർ, തീക്കോയി, കാണക്കാരി, കുമരകം, പാറത്തോട്, കിടങ്ങൂർ, കല്ലറ, കടുത്തുരുത്തി, കൊഴുവനാൽ, മറവന്തുരുത്ത് – 1