
തിരുവനന്തപുരം : കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന നികുതി കുറയ്ക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനം വൻ വിവാദത്തിലേക്ക്.
മുൻപ് ലഹരിവിരുദ്ധ നിലപാടുകള്‍ പ്രസംഗിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോള്‍ വൻകിട മദ്യ ലോബികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണ് സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കൂട്ടാൻ ഇത്തരമൊരു ജനദ്രോഹ നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്.
പുതിയ തീരുമാനപ്രകാരം വീര്യം കുറഞ്ഞ മദ്യവിഭാഗത്തിന് 120 ശതമാനവും 175 ശതമാനവുമായി നികുതി നിശ്ചയിച്ചതിലൂടെ, പൊതുജനങ്ങളുടെ ഉപജീവന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത സർക്കാർ മദ്യക്കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാനാണ് സൗകര്യമൊരുക്കുന്നത്.
സ്വന്തം മുന്നണിയിലെയും പാർട്ടിയിലെയും മുതിർന്ന നേതാക്കളെപ്പോലും വിശ്വാസത്തിലെടുക്കാതെ മദ്യമുതലാളിമാരെ സഹായിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടാണ് ഈ നികുതിയിളവ് ബജറ്റില്‍ തിരുകിക്കയറ്റിയതെന്ന ആക്ഷേപവും ശക്തമാണ്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോള്‍ മദ്യനയങ്ങളെ നഖശിഖാന്തം എതിർത്ത കോണ്‍ഗ്രസ്, അധികാരത്തിലെത്തിയപ്പോള്‍ കോർപ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുകാട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീര്യംകുറഞ്ഞ മദ്യവില്‍പ്പനയുമായി മുന്നോട്ടുപോകണമെങ്കില്‍ യു.ഡി.എഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും പൊതുധാരണയുണ്ടാകണമെന്നതാണ് മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. മദ്യനയമുണ്ടാക്കുംവരെ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പിടിച്ചുനില്‍ക്കേണ്ടിവരും. പ്രകടനപത്രികയില്‍ മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാണ് വാഗ്ദാനം. വീര്യംകൂടിയ മദ്യാസക്തിയിലേക്ക് കൂടുതല്‍ ആളുകള്‍ വീഴാതിരിക്കാൻ വിദേശത്തടക്കം നിലവിലുള്ള വീര്യംകുറഞ്ഞ മദ്യം ഗുണകരമാകുമെന്ന് മുഖ്യമന്ത്രിയുടെ നടപടിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു.







