video
play-sharp-fill

ഹോണടിച്ചു പേടിപ്പിക്കുകയാണോടാ….വീട്ടിൽ കയറി ഇടിക്കും..പു……ല്ലേ !!!! പറഞ്ഞ വാക്കുപാലിച്ച് 70 വയസുള്ള വയോധികനെ വീട്ടിൽ കയറി മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

ഹോണടിച്ചു പേടിപ്പിക്കുകയാണോടാ….വീട്ടിൽ കയറി ഇടിക്കും..പു……ല്ലേ !!!! പറഞ്ഞ വാക്കുപാലിച്ച് 70 വയസുള്ള വയോധികനെ വീട്ടിൽ കയറി മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

പനച്ചിക്കാട് : റോഡിലെ വളവിൽ അപകടമുണ്ടാകാതിരിക്കുവാൻ ഹോണടിച്ചെന്ന കാരണത്താൽ ബൈക്ക് ഓടിച്ചു വന്ന വയോധികനെ പിന്നീട് വീട്ടിൽ കയറി മർദ്ദിച്ചു. കുഴിമറ്റം മന്നം സ്കൂളിനു സമീപം രജിതാ നിവാസിൽ രാധാകൃഷ്ണൻ (70) – നാണ് മർദ്ദനമേറ്റത്. 23 ന് രാത്രി എട്ടര മണിയോടുകൂടിയാണ് സംഭവം.

ക്രൂര മർദ്ദനത്തിനിരയായ രാധാകൃഷ്ണൻ ജനറൽ ആശുപത്രിയിൽ ചികിൽസ തേടുകയും ചിങ്ങവനം പോലീസിൽ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് കുഴിമറ്റം പാറപ്പുറം കാരടിക്കുഴിയിൽ ലിബിൻ കെ ഐസക്കിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുക്കളെ കറന്ന് ഉപജീവനം നടത്തുന്ന രാധാകൃഷ്ണനുമായി കഴിഞ്ഞ 13ന് പാറപ്പുറം ഭാഗത്ത് വച്ച് ഹോണടിച്ചതിന്റെ പേരിൽ എതിർ ദിശയിൽ വന്ന ലിബിൻ കെ ഐസക്ക് വാക്കുതർക്കമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 10 ദിവസത്തിനു ശേഷം 23 ന് ച്രതയ ദിനത്തിൽ) രാധാകൃഷ്ണന്റെ വീട്ടിൽ കയറി അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു.

ഭാര്യയും മരുമകളും ബഹളമുണ്ടാക്കിയപ്പോൾ ഇരുട്ടത്ത് വച്ചിരുന്ന സ്കൂട്ടറിൽ രക്ഷപെട്ടു. ശ്വാസകോശ രോഗിയായ രാധാകൃഷ്ണന്റെ മുഖത്തും നെഞ്ചിനും വയറ്റിലും മർദനമേറ്റു.

നെഞ്ചിന് ഇടതു വശത്ത് രക്തം കട്ട പിടിച്ച് കരുവാളിച്ച പാടുകളുണ്ട്. മുഖമെല്ലാം നീരു വന്നു വീർത്തു. ഭവനഭേദനത്തിനുൾപ്പെടെ വകുപ്പുകൾ ചേർക്കാമായിരുന്നിട്ടും അതൊഴിവാക്കുവാൻ ചിങ്ങവനം പോലീസിനെ സ്വാധീനിക്കുവാൻ ഡി സി സി നേതൃത്വം ശ്രമിക്കുന്നതായി ആരോപണമുണ്ട്.