
കോട്ടയം :ജില്ലയിൽ ആദ്യം ഫലം വന്ന കിടങ്ങൂർ ഗ്രാമ പഞ്ചായത്തിന് പിന്നാലെ പൂഞ്ഞാർ തെക്കേക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളും ബിജെപി നേടി. എന്നാൽ അയ്മനത്തും കിടങ്ങൂരിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
അയ്മനം ഗ്രാമ പഞ്ചായത്തിൽ 9 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 7 സീറ്റുകളായിരുന്നു .
സി പി എം 6
സിപിഐ- 1
യുഡിഎഫ്- 6 എന്നിങ്ങനെയാണ് കക്ഷി നില .
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ 8എണ്ണത്തിലാണ് ബി ജെ പി വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി ജോർജിൻ്റെ ജനപക്ഷം പിന്തുണയിൽ എൽഡിഎഫായിരുന്നു പൂഞ്ഞാർ തെക്കേക്കര അധികാരത്തിലുണ്ടായിരുന്നത്
നിലവിലെ സീറ്റ് നില
ബിജെപി- 8
എൽഡിഎഫ് – 5
യുഡിഎഫ് – 2
കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലും ബി ജെപി മുന്നിലെത്തി.
ആകെ – 16
ബി ജെ പി – 7
യുഡിഎഫ് – 5
എൽഡിഎഫ് – 4
2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.







