
മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പട്ടികവർഗ്ഗ – തോട്ടം മേഖലകളിലൂടെ കടന്നുപോകുന്ന കൊമ്പുകുത്തി സ്കൂൾ ജംഗ്ഷൻ – ചെന്നാപ്പാറ ടോപ് റോഡ് ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.
വാർഡ് മെമ്പർ ലത സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ സുധീർ, തോമസ് മാണി കുമ്പുക്കൽ , കെ. ആർ സെയിൻ, സുരേഷ് ബാബു, അഷറഫ്,ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







