Spread the love

കോട്ടയം: വൈദ്യുതി മേഖലയിലെ വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഉപഭോക്താക്കളുടെ നിർദ്ദേശങ്ങളും പ്രതികരണങ്ങളും നേരിട്ട് അറിയുന്നതിനുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ കൺസ്യൂമർ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നു.

video
play-sharp-fill

ചങ്ങനാശ്ശേരി നിയോജകമണ്ഡലം വികസന സെമിനാർ നാളെ രാവിലെ 10 മണിക്ക് അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും.ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ ജോമി ജോസഫ് അധ്യക്ഷത വഹിക്കും.

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന രീതിയിൽ വൈദ്യുതി മേഖലയുടെ ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും ഏറ്റെടുത്തു നടപ്പിലാക്കേണ്ട പദ്ധതികൾ സംബന്ധിച്ചും സെമിനാറിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group