കോട്ടയം ജില്ലയിൽ 996 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിനു മുകളിൽ

കോട്ടയം ജില്ലയിൽ 996 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിനു മുകളിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 996 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 989 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴ് പേർ രോഗബാധിതരായി.
പുതിയതായി 8717 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.42 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 430 പുരുഷൻമാരും 440 സ്ത്രീകളും 126 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 153 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

664 പേർ രോഗമുക്തരായി. 6084 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 211764 പേർ കോവിഡ് ബാധിതരായി. 203430 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28950 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -98

പനച്ചിക്കാട്- 69

നെടുംകുന്നം – 43

ഏറ്റുമാനൂർ – 38

പാമ്പാടി – 30

മറവന്തുരുത്ത് -29

ഉദയനാപുരം-28

എരുമേലി-27

കുറിച്ചി – 23

നീണ്ടൂർ, അയ്മനം, കുമരകം-22

വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി – 20

കൂരോപ്പട – 19

ചങ്ങനാശേരി, അതിരമ്പുഴ – 18

തൃക്കൊടിത്താനം, കടുത്തുരുത്തി, പള്ളിക്കത്തോട്, മാഞ്ഞൂർ, മാടപ്പള്ളി – 16

തിരുവാർപ്പ്, അയർക്കുന്നം -15

കിടങ്ങൂർ, രാമപുരം, അകലക്കുന്നം, പൂഞ്ഞാർ – 14

പായിപ്പാട്, വെള്ളാവൂർ, കറുകച്ചാൽ, മണർകാട് – 13

വൈക്കം – 12

പാലാ -11

വാഴൂർ, പാറത്തോട്, തലനാട്, കടനാട് – 10

ആർപ്പൂക്കര കുറവിലങ്ങാട്, കാണക്കാരി, വിജയപുരം – 9

മുണ്ടക്കയം, മണിമല – 8

ചെമ്പ്, കരൂർ, മുളക്കുളം, തലപ്പലം – 7

വാകത്താനം, ഈരാറ്റുപേട്ട, ഞീഴൂർ, എലിക്കുളം-6

ചിറക്കടവ്, വെച്ചൂർ, മീനച്ചിൽ – 5

പുതുപ്പള്ളി, വെള്ളൂർ, ഭരണങ്ങാനം, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി, മേലുകാവ് – 4

കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം – 3

കല്ലറ, കോരുത്തോട്, മൂന്നിലവ്, ഉഴവൂർ, കങ്ങഴ, തലയാഴം – 2

കൊഴുവനാൽ, തീക്കോയി, മുത്തോലി, വെളിയന്നൂർ, തിടനാട് – 1