കോട്ടയം ജില്ലയിൽ 1136 പേർക്ക് കൊവിഡ്; 1111 പേർക്കും സമ്പർക്ക രോഗം

കോട്ടയം ജില്ലയിൽ 1136 പേർക്ക് കൊവിഡ്; 1111 പേർക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 1136 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1111 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേർ രോഗബാധിതരായി.

പുതിയതായി 10881 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.44 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 499 പുരുഷൻമാരും 483 സ്ത്രീകളും 154 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

801 പേർ രോഗമുക്തരായി. 6447 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 216849 പേർ കോവിഡ് ബാധിതരായി. 208005 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32286 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -127

പുതുപ്പള്ളി-49

ഏറ്റുമാനൂർ-39

ചങ്ങനാശേരി, പാറത്തോട്-29

നീണ്ടൂർ, അയ്മനം-27

കാഞ്ഞിരപ്പള്ളി-26

മണർകാട്, കുറവിലങ്ങാട്-24

എലിക്കുളം, പായിപ്പാട്-23

വിജയപുരം-22

പള്ളിക്കത്തോട്, ഭരണങ്ങാനം, അയർക്കുന്നം-21

എരുമേലി, കാണക്കാരി, പനച്ചിക്കാട്, നെടുംകുന്നം, ഈരാറ്റുപേട്ട-20

മുത്തോലി, രാമപുരം-18

കങ്ങഴ, മാഞ്ഞൂർ, തൃക്കൊടിത്താനം-17

അതിരമ്പുഴ, കടുത്തുരുത്തി-16

മുണ്ടക്കയം, കടനാട്, കറുകച്ചാൽ-15

കുറിച്ചി-14

പാലാ-13

കടപ്ലാമറ്റം, ആർപ്പൂക്കര, ചിറക്കടവ്, ടി.വി പുരം-12

വെച്ചൂർ, വാഴൂർ, പൂഞ്ഞാർ, വാകത്താനം-11

കരൂർ, വെള്ളാവൂർ, വാഴപ്പള്ളി, മീനടം-10

പൂഞ്ഞാർ തെക്കേക്കര, ഞീഴൂർ, തലയാഴം-9

തിടനാട്, തലനാട്, തിരുവാർപ്പ, മരങ്ങാട്ടുപിള്ളി, തീക്കോയി-8

ചെമ്പ്, മറവന്തുരുത്ത്, കൂരോപ്പട-7

പാമ്പാടി, മുളക്കുളം, കോരുത്തോട്, തലയോലപ്പറമ്പ്-6

ഉദയനാപുരം-5

മണിമല, കിടങ്ങൂർ, കൊഴുവനാൽ, വെളിയന്നൂർ-4

കുമരകം, വെള്ളൂർ, മൂന്നിലവ്, വൈക്കം-3

തലപ്പലം, മീനച്ചിൽ, കല്ലറ, അകലക്കുന്നം, ഉഴവൂർ-2

കൂട്ടിക്കൽ-1