Spread the love

കോട്ടയം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സിറ്റിങ്ങ്‌ മെമ്പര്‍മാര്‍, മുന്‍ മെമ്പര്‍മാര്‍, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, യുവജന നേതാക്കള്‍ എന്നിവരെ അണിനിരത്തി എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത്‌ സ്‌ഥാനാര്‍ഥി പട്ടിക.
ഒമ്പതു വീതം സീറ്റുകളില്‍ സി.പി.എമ്മും കേരളാ കോണ്‍ഗ്രസ്‌ – എമ്മും. നാലു സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ പൊതുസ്വതന്ത്രനും എന്ന രീതിയിലാണു സീറ്റ്‌ വിഭജനം.

video
play-sharp-fill

നിലവിലെ പ്രസിഡന്റ്‌ ഹേമലതാ പ്രേംസാഗര്‍ കങ്ങഴ ഡിവിഷനില്‍ നിന്നും സിറ്റിങ്ങ്‌ മെമ്പര്‍ മഞ്ചു സുജിത്ത്‌ തൃക്കൊടിത്താനം ഡിവിഷനില്‍ നിന്നും വീണ്ടും മത്സരിക്കും.
ഇരു വാര്‍ഡുകളും ജനറലായി മാറിയെങ്കിലും സീറ്റ്‌ നിലനിര്‍ത്താന്‍ ഇരുവരെയും മത്സരിപ്പിക്കാന്‍ മുന്നണികള്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ. രാജേഷ്‌ മുണ്ടക്കയത്തു നിന്നും പെണ്ണമ്മ ജോസഫ്‌ ഭരണങ്ങാനത്തു നിന്നും മിനി സാവിയോ പൂഞ്ഞാറില്‍ നിന്നും അമ്മിണി തോമസ്‌ തലനാട്‌ നിന്നും മത്സരിക്കും.

പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ഡാലി റോയി പാമ്പാടി ഡിവിഷനില്‍ നിന്നും കൊഴുവനാല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിമ്മി ട്വിങ്കിള്‍ കിടങ്ങൂരില്‍ നിന്നും കടുത്തുരുത്തി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സൈനമ്മ ഷാജു കടുത്തുരുത്തിയിലും വെളിയന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ഷിബി മത്തായി ഉഴവൂരിലും മത്സരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ജോളി മടുക്കക്കുഴി കാഞ്ഞിരപ്പള്ളിയില്‍ നിന്നും കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പി.സി. കുര്യന്‍ കുറവിലങ്ങാട്ട്‌ നിന്നും മത്സരിക്കും. കുറിച്ചിയില്‍ നിന്നു മത്സരിക്കുന്ന സുമാ എബി നിലവില്‍ പഞ്ചായത്ത്‌ മെമ്പറാണ്‌.

കുമരകത്ത്‌ നിന്നു മത്സരിക്കുന്ന അഗ്രിസ്‌ സദാശിവന്‍ അഭിഭാഷകനും പൊന്‍കുന്നത്ത്‌ മത്സരിക്കുന്ന ബി. സുരേഷ്‌ കുമാര്‍ ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറിയുമാണ്‌. വൈക്കത്തു നിന്നു മത്സരിക്കുന്ന എം.കെ. രാജേഷ്‌

എ.ഐ.എസ്‌.എഫ്‌ നേതാവും വാകത്താനത്തു മത്സരിക്കുന്ന ഡോ. ജയ്‌മോന്‍ പി.ജേക്കബ്‌് അധ്യാപക സംഘടനാ നേതാവുമാണ്‌. മുന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവാണ്‌ അതിരമ്പുഴയില്‍ മത്സരിക്കുന്ന ജിം അലക്‌സ്. അയര്‍ക്കുന്നത്തു മത്സരിക്കുന്ന ജിലു ജോണ്‍ സംരംഭകയാണ്‌.