
കോട്ടയം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം ഇന്ന് പൂർത്തിയാക്കുമെന്നാ യു.ഡി.എഫ്. എല്‍.ഡി.എഫ് മുന്നണി നേതൃത്വം വ്യക്തമാക്കുന്നത്.
ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് വേണമെന്ന മുസ്ലിം ലിഗിന്റെ ആവശ്യമാണ് യു.ഡി.എഫ്. ചർച്ച വഴിമുട്ടാൻ കാരണമായത്. എന്നാല്‍, ലീഗിൻ്റെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ഒടുവില്‍ കോണ്‍ഗ്രസ് നിലപാട്.
ഒരു സീറ്റ് വേണമെന്നല്ലാതെ കൃത്യമായി ഒരു സീറ്റ് എന്നു പോലും പറയാൻ ലീഗിനു കഴിഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
ലീഗിന് സീറ്റ് നല്‍കുന്നതിനോട് കോണ്‍ഗ്രസിൻ ഒരു വിഭാഗത്തിനു ശക്തമായ എതിർപ്പുമുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് കെ.പി.സി.സി. ഭാരവാഹികളുടെ യോഗമായിരുന്നതിനാല്‍ ചർച്ചകള്‍ ഒന്നും നടന്നില്ല.
ലീഗിനെ ഇന്നു തീരുമാനം അറിയിക്കുന്നതോടെ യു.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാകും.
സീറ്റ് ഇല്ലെങ്കില്‍ ലീഗിൻ്റെ പ്രതികരണം എന്താകുമെന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. ഇന്നു ഉച്ചകഴിഞ്ഞ് നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഡി.എഫിലും ചർച്ചകള്‍ നീളുകയാണ്. കേരള കോണ്‍ഗ്രസിന് നല്‍കുന്ന ഒരു സീറ്റില്‍ പൊതുസ്വതന്ത്രൻ വേണമെന്ന സി.പി.എം. ആവശ്യമാണ് ചർച്ചകള്‍ക്കു താല്‍കാലിക തടസമുണ്ടായത്.
എന്നാല്‍, ലഭിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തില്‍ ഉള്‍പ്പെടെ സി.പി.എമ്മിലും സി.പി.ഐയിലും കേരളാ കോണ്‍ഗ്രസ് എമ്മിലും സമയവായത്തില്‍ എത്താൻ കഴിയാത്തതും തിരിച്ചടിയാകുന്നുണ്ട്.
അയർക്കുന്നത്തുള്‍പ്പെടെ പല ഡിവിഷനുകളിലും യോഗ്യമായ സ്‌ഥാനാർഥികളെ കണ്ടെത്തൻ കഴിയാത്തതും തിരിച്ചടിയാകുന്നുണ്ട്. ഇന്നു രാവിലെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമാകുമെന്നു നേതാക്കള്‍ അറിയിച്ചു.
എൻ.ഡി.എയില്‍ പൂഞ്ഞാർ, തലനാട് ഡിവിഷനുകളില്‍ മാത്രമാണ് സ്‌ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയത്. മറ്റു ഡിവിഷനുകളില്‍ ചർച്ച പുരോഗമിക്കുകയാണ്.







