Spread the love

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് കർശന നിയന്ത്രണം.

video
play-sharp-fill

ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി ഏഴുവരെയും വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ പകല്‍ 11വരെയും കോട്ടയം ടൗണ്‍ വഴി പോകേണ്ട വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

വാഹനങ്ങളുടെ നിയന്ത്രണം ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്ന്‌ ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടിത്താനം ജങ്‌ഷനിലെത്തി ഏറ്റുമാനൂർ- മണർകാട് ബൈപാസ്, പുതുപ്പള്ളി വഴി പോകണം. .
ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശേരി ടൗണില്‍നിന്ന്‌ കുരിശുമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്- ഏറ്റുമാനൂർ ബൈപാസ് വഴി പോകണം • മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന്‌ കോട്ടയം ടൗണിലേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകണം.

തിരുവഞ്ചൂർ മുതല്‍ വട്ടമൂട് വരെയുള്ള ഭാഗം വണ്‍വേ ആയിരിക്കും. • ചിങ്ങവനം ഭാഗത്തുനിന്ന്‌ കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ മാവിളങ്ങ് ജങ്‌ഷനില്‍ എത്തി പാക്കില്‍, പൂവൻതുരുത്ത്, കടുവാക്കുളം, നാല്‍ക്കവല വഴി പുതുപ്പള്ളിയില്‍ എത്തി യാത്ര തുടരാം. • ചങ്ങനാശേരി ഭാഗത്തുനിന്ന്‌ കോട്ടയത്തേക്ക് വരുന്ന കെഎസ്‌ആർടിസി ബസുകള്‍ പുളിമൂട് ജങ്‌ഷനിലെത്തി കെഎസ്‌ആർടിസി സ്റ്റാൻഡിലേക്ക് പോകണം

* പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്‌ആർടിസി ബസുകള്‍ ഐഡ ജങ്‌ഷൻ, പുളിമൂട് ജങ്‌ഷൻവഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രല്‍ ജങ്‌ഷനിലെത്തി കെ കെ റോഡ് വഴി കലക്ടറേറ്റ് ജങ്‌ഷൻ, കുഞ്ഞിക്കുഴി, മണർകാട് വഴി യാത്ര ചെയ്യാം. • എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്‌ആർടിസി ബസുകള്‍ ഐഡ ജങ്‌ഷൻ, പുളിമൂട് ജങ്‌ഷൻ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രല്‍ ജങ്‌ഷനിലെത്തി കെകെ റോഡ് വഴി കലക്ടറേറ്റ് ജങ്‌ഷൻ, കഞ്ഞിക്കുഴി, മണർകാട്, ഏറ്റുമാനൂർ വഴി പോകണം •

ആലപ്പുഴ, ചേർത്തല ഭാഗങ്ങളില്‍നിന്ന്‌ കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബണ്ട് റോഡില്‍ എത്തി ഇടയാഴം, കല്ലറ, നീണ്ടൂർ വഴി പോകണം • ചേർത്തല ഭാഗത്തുനിന്നു കുമരകത്തേക്ക് വരുന്ന ബസുകള്‍ മണിയാപറമ്പ് റോഡ് ജങ്‌ഷനില്‍ സർവീസ് നിർത്തി തിരികെ പോകണം •

വൈക്കം -കുമരകം റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടയാഴം ജങ്‌ഷനിലെത്തി കല്ലറ, നീണ്ടൂർ വഴി യാത്ര ചെയ്യാം • കല്ലറ, നീണ്ടൂർ ഭാഗങ്ങളില്‍നിന്നു പനമ്പാലം വഴി കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുടമാളൂർ കുരിശുപള്ളി ജങ്‌ഷനില്‍ എത്തി പുളിഞ്ചുവട്, കുമാരനല്ലൂർ മേല്‍പാലം വഴി പോകാം • ചിങ്ങവനം ഭാഗത്തുനിന്ന്‌ കോട്ടയം ടൗണിലേക്ക് വരുന്ന സ്വകാര്യ ബസുകള്‍ കോടിമത സ്റ്റാൻഡില്‍ സർവീസ് അവസാനിപ്പിച്ച്‌ തിരികെ പോകണം • ദിവാൻ കവലയില്‍നിന്ന്‌ കഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങള്‍ പോകാൻ അനുവദിക്കില്ല

•മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന്‌ എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് കുരിശുപള്ളി ജങ്‌ഷൻ, അമ്മഞ്ചേരി, യൂണിവേഴ്‌സിറ്റി, അതിരമ്ബുഴ വഴി അതിരമ്ബുഴ ഉപ്പുപുര ജങ്‌ഷനിലെത്തി കോട്ടമുറി, ആനമല വഴി കാണക്കാരി അമ്ബലം ജങ്‌ഷനിലെത്തി യാത്ര തുടരാം ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഗതാഗത നിയന്ത്രണമായതിനാല്‍ വ്യാഴാഴ്ച കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ പോകേണ്ടവർ പകല്‍ രണ്ടിന്‌ മുമ്പ് റെയില്‍വേ ‌സ്റ്റേഷനില്‍ എത്തണം.