Spread the love

പുതുപ്പള്ളി:ബാർ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ.
കൈതേപ്പാലത്തെ ബാർ ഹോട്ടലിന്റെ പാര്ക്കിംഗ് ഗ്രൗണ്ടിൽ ബാറിലെ സ്റ്റാഫുകളെ ചീത്തവിളിച്ച്‌ ബഹളം വച്ചത് ചോദ്യം ചെയ്ത ജീവനക്കാരനെ ദേഹോപദ്രവം ഏല്പ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുഖത്തടിച്ച്‌ മാരകമായി പരിക്കേല്പ്പിക്കുകയും ചെയ്ത സംഭവത്തിൽ റൗഡി ലിസ്റ്റില് ഉൾപ്പെട്ട പുതുപ്പള്ളി ചെമ്മരപ്പളളി ഇഞ്ചകാട്ടുകുന്നേല് എസ്. ജോഷ്വ (22) യെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

video
play-sharp-fill

കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. മറ്റു പ്രതികള്ക്കായി അന്വേഷണം നടന്നുവരുന്നു.