Spread the love

കോട്ടയം: ആഗസ്റ്റ് 8 മുതൽ 10 വരെ നടക്കുന്ന വൈക്കത്തുനടക്കുന്ന സിപിഐ ജില്ലാ സമേളനത്തിന്റെ ഭാഗമായ വനിതാ സംഗമം ആഗസ്റ്റ് 5ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി അനിരാജ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

വനിതാ സംഗമത്തിനായുള്ള സംഘാടകസമിതി യോഗം കോട്ടയം പി.പി.ജോർജ് ഹാളിൽ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു.മഹിളാസംഘം ജില്ലാ പ്രസിഡൻറ് ലീനമ്മഉദയകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതപ്രേംസാഗർ സിപിഐ നേതാക്കളായ വി.കെ.സന്തോഷ്കുമാർ മോഹൻചേന്നംകുളം കെ.ഐ.കുഞ്ഞച്ചൻ അഡ്വ.സന്തോഷ് കേശവനാഫ് മിനിമനോജ് എന്നിവർ സംസാരിച്ചു.
ഹേമലതാപ്രേംസാഗർ പ്രസിഡൻറും അഡ്വ.സന്തോഷ്കേശവനാഥ് സെക്രട്ടറിയുമായി സ്വാഗത സംഘം രൂപീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group