video
play-sharp-fill

കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ക്യാബിൻ ഗ്ലാസുകൾ അടിച്ചു തകർത്തു: സംഭവം ഇന്നു രാവിലെ

കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ക്യാബിൻ ഗ്ലാസുകൾ അടിച്ചു തകർത്തു: സംഭവം ഇന്നു രാവിലെ

Spread the love

അയ്മനം: ഓരോ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി. ഒന്നും നടക്കാതെ വന്നപ്പോൾ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത് ഒരു സ്ത്രീ
അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സ്ത്രീയുടെ നേതൃത്വത്തിൽ ഒറ്റയാൾ അതിക്രമം നടത്തിയത് –

ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

അയ്മനം മുട്ടേൽ കോളനി സ്വദേശിനിയായ സ്ത്രീയാണ് അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിക്രമം നടത്തിയത്.

പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ്, വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, സെക്രട്ടറി ഇൻ ചാർജ് എന്നിവരുടെ ക്യാബിൻ ഗ്ലാസ് സ്ത്രീ അടിച്ചുതകർത്തു.

കൂടാതെ പഞ്ചായത്ത് ഓഫീസിലും അക്രമങ്ങൾ നടത്തി.

തടയാൻ സെക്യൂരിറ്റിയും, മറ്റു ജീവനക്കാരും ശ്രമിച്ചുവെങ്കിലും അതിക്രമത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു.

വിവരമറിഞ്ഞതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.