video
play-sharp-fill

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി;കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി;കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കോട്ടയം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ജിഷ്ണുവിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ അപകടത്തില്‍ പെട്ടതിന് 150 മീറ്റര്‍ ദൂരത്ത് നിന്നാണ് ജിഷ്ണുവിന്റെ മൃതദേഹം ലഭിക്കുന്നത്. കോട്ടയം സ്വദേശിയായ ജിഷ്ണു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി ജീവനക്കാരനാണ്.

ഷൊര്‍ണൂരിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി ഒമ്ബതര വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ പാലക്കാട്ട് നിന്നും സ്കൂബാ സംഘം എത്തി തെരച്ചില്‍ നടത്തുകയായിരുന്നു.ഇന്നലെ വൈകിട്ട് ഭാരതപ്പുഴയില്‍ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിഷ്ണു ഒഴുക്കില്‍പെടുകയായിരുന്നു. അപകടം പതിയിരിക്കുന്ന നിരവധി കയങ്ങളുണ്ട് ഇവിടെ. എന്നാല്‍ ഇത് ശ്രദ്ധിക്കാതെയാണ് ഇവര്‍ ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.നാട്ടുകാരും അഗ്നി രക്ഷാസേനയും ചേര്‍ന്നാണ് മൃതദേഹം കരക്കെത്തിച്ചത്. പോസ്റ്റ് മോര്‍‌ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.