
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിശപ്പു രഹിത സംക്രാന്തി പദ്ധതി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
സംക്രാന്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംക്രാന്തി യൂണിറ്റ് നടപ്പാക്കുന്ന വിശപ്പ് രഹിത സംക്രാന്തി പദ്ധതി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യ സൗജന്യ ഭക്ഷണ വിതരണം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി നിർവഹിച്ചു. പദ്ധതി കൺവീനർ ജോൺ ജേക്കബ്, യൂണിറ്റ് പ്രസിഡന്റ് ടി.എ റഹിം, സെക്രട്ടറി എബ്രഹാം സാം, ട്രഷറർ പി.ഡി ഷാജി, ജോയിന്റ് സെക്രട്ടറി മുജീബ് റഹ്മാൻ, നഗരസഭ അംഗങ്ങളായ എം.എ ഷാജി, സിന്ധുജയകുമാർ, ലിസി കുര്യൻ എന്നിവർ പങ്കെടുത്തു.
Third Eye News Live
0