video
play-sharp-fill
വിദ്യാഭ്യാസം വിറ്റു തുലയ്ക്കും സർക്കാർ ജീവനക്കാർ: സർക്കാർ സീറ്റിൽ അഡ്മിഷൻ ലഭിക്കാൻ 1.35 ലക്ഷം രൂപ കൈക്കൂലി; കോളേജ് ക്ലർക്ക് വിജിലൻസ് പിടിയിൽ

വിദ്യാഭ്യാസം വിറ്റു തുലയ്ക്കും സർക്കാർ ജീവനക്കാർ: സർക്കാർ സീറ്റിൽ അഡ്മിഷൻ ലഭിക്കാൻ 1.35 ലക്ഷം രൂപ കൈക്കൂലി; കോളേജ് ക്ലർക്ക് വിജിലൻസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ

കൊച്ചി: മട്ടാഞ്ചേരി കൊച്ചിൻ കോളേജിലേയ്ക്ക് അഡ്മിഷൻ നൽകാൻ 1.35 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോളേജ് ക്ലർക്ക് അറസ്റ്റിൽ. മട്ടാഞ്ചേരി കൊച്ചിൻ കോളേജിലെ ക്ലാർക്ക് ബിനീഷിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോളേജ് അഡ്മിഷനു വേണ്ടി കൊച്ചി കാച്ചങ്ങാടി സ്വദേശിയായ എം.എം അനസിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ വിജിലൻസ് സംഘം പിടികൂടിയത്.

അനസിന്റെ മകളുടെ ഡിഗ്രി പ്രവേശനത്തിനായി ഇദ്ദേഹം ശ്രമിക്കുകയായിരുന്നു. മട്ടാഞ്ചേരി കൊച്ചിൻ കോളേജിൽ അഡ്മിഷനായാണ് ഇദ്ദേഹം ശ്രമം നടത്തിയിരുന്നത്. കൊച്ചിൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയ്ക്കു കീഴിലുള്‌ല മട്ടാഞ്ചേരി കൊച്ചിൻ കോളേജിൽ രണ്ടാഴ്ച മുൻപ് ഇദ്ദേഹം പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ക്ലർക്കായ ബിനീഷിനെയാണ് അഡ്മിഷന്റെ കാര്യത്തിനായി ഇദ്ദേഹം കണ്ടത്. സെൽഫ് ഫിനാൻസിംങ് സീറ്റിൽ ഒഴിവുള്ള ബി.എ എക്കണോമിക്‌സ് കോഴേസിൽ അഡ്മിഷൻ തേടുകയും ചെയ്തിരുന്നു. എന്നിൽ, ഈ കോഴ്‌സിനു സർക്കാർ സീറ്റ് ഒഴിവുണ്ടെന്നും 1.35 ലക്ഷം രൂപ കൈക്കൂലിയായി നൽകിയാൽ സീറ്റ് നൽകാമെന്നും ബിനീഷ് വാഗ്ദാനം ചെയ്തു.

ഈ വിവരം അനസ് വിജിലൻസ് മധ്യമേഖലാ പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി സി.എം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ബിനീഷിനായി കെണിയൊരുക്കുകയായിരുന്നു.

തുടർന്നു ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയായ ബിനീഷ് കൊച്ചി കെ.ബി ജോസഫ് റോഡ് സൗത്ത് താമരപ്പറമ്പിലെ ബസ് സ്റ്റോപ്പിൽ വച്ച് പരാതിക്കാരനായ അസിനിൽ നിന്നും 5000 രൂപ പണമായി കൈപ്പറ്റി. ബാക്കിയുള്ള 1.30 ലക്ഷം രൂപയുടെ ചൈക്കും വാങ്ങി. ഈ സമയം സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ബിനീഷിനെ പിടികൂടി. തുടർന്നു ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാലു ലക്ഷത്തോളം രൂപയും വിജിലൻസ് സംഘം കണ്ടെത്തി.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്‌പെക്ടർമാരായ സിബിച്ചൻ ജോസഫ്, പ്രദീപ്കുമാർ, എസ്.ഐമാരായ ഹരീഷ് കുമാർ, പ്രതാപ് ചന്ദ്രൻ, അജയകുമാർ എന്നിവരുമുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.