കോട്ടയത്ത്‌ ശിശുദിനാഘോഷ കലാ മത്സരങ്ങൾ; കുട്ടികളുടെ ലൈബ്രറിയിൽ നവംബർ 8 മുതൽ14 വരെ നടക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.

കോട്ടയത്ത്‌ ശിശുദിനാഘോഷ കലാ മത്സരങ്ങൾ; കുട്ടികളുടെ ലൈബ്രറിയിൽ നവംബർ 8 മുതൽ14 വരെ നടക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.

 

സ്വന്തം ലേഖിക

 

കോട്ടയം: രണ്ടായിര ത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ശിശുദിനാഘോഷ കലാമത്സരങ്ങൾ നവംബർ 8 മുതൽ14 വരെ നടക്കും. 8 ന് രാവിലെ 10 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം’ എൽ.എ ഉദ്ഘാടനം ചെയ്യും.

 

ടോപ് സിംഗർ ജേതാവ് ഗായിക നിവേദിത പരിപാടിയിൽ മുഖ്യാതിഥി ആയിരിക്കും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടിവ് ഡയറക്ടർ വി.ജയകുമാർ , മാനേജിംഗ് കമ്മിറ്റിയംഗം ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും.14 ന് രാവിലെ9.30 ന് സമാപന സമ്മേളനം ഡപ്യൂട്ടിസ്പിക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി സമ്മാനദാനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. വിവിധ അവാർഡുകൾ നേടിയ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കുട്ടികളുടെ ലൈബ്രറി മൃദംഗ അദ്ധ്യാപകൻ കുമ്മനം ഹരീന്ദ്രനാഥ്, സപ്തതി ആഘോഷിക്കുന്ന കുട്ടികളുടെ ലൈബ്രറി മുൻ നൃത്താദ്ധ്യാപിക ദേവകി അന്തർജനം എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതാണ്.