
കോട്ടയം വാഴൂരിൽ രണ്ടായിരത്തിന്‍റെ വ്യാജനോട്ട് നല്‍കി ലോട്ടറിവില്പനക്കാരിയെ കബളിപ്പിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കോട്ടയം : വാഴൂരിൽ രണ്ടായിരത്തിന്‍റെ വ്യാജ നോട്ടു നല്‍കി ലോട്ടറിവില്പനക്കാരിയെ കബളിപ്പിക്കുന്നതായി പരാതി.
നെടുമാവില്‍ ലോട്ടറി വില്പനക്കാരിയില്‍നിന്നും കാറിലെത്തിയയാള്‍ ആറു ലോട്ടറി ടിക്കറ്റുകള്‍ എടുത്ത ശേഷം 2000 രൂപ നല്‍കി. വില്പനക്കാരി ബാലന്‍സ് തുകയായി 1400 രൂപയും നല്‍കി. എന്നാല്‍ പിന്നീട് പരിശോധിക്കുമ്പോഴാണ് ഇതു വ്യാജനോട്ട് ആണെന്നു തിരിച്ചറിഞ്ഞത്.
ശനിയാഴ്ച പതിനാലാം മൈലില്‍ വഴിയോര കച്ചവടക്കാരനായ തമിഴ്നാട് സ്വദേശികളും തട്ടിപ്പിന് ഇരയായി. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ച് പൊലീസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0