video
play-sharp-fill

കോട്ടയം-തിരുവാതുക്കൽ റോഡിന് അഭിമുഖമായി അതീവ സുരക്ഷയിലുള്ള വീട്; സ്വിച്ചമർത്തുമ്പോൾ വീടിനുള്ളിലെ സ്ക്രീനിൽ ഗേറ്റിൽ നിൽക്കുന്ന ആളുടെ മുഖം തെളിയും; വിദൂരനിയന്ത്രണ സംവിധാനം മുഖേന ഗേറ്റ് തുറന്നങ്കിൽമാത്രം സന്ദർശകന് അകത്തുകടക്കാം; സുരക്ഷാകോട്ട തകർത്തും ശ്രീവത്സത്തെ ചോരയിൽ മുക്കി; നാടിന്റെ പ്രൗഢിയായ ഇന്ദ്രപ്രസ്ഥം; എല്ലാം കെട്ടണഞ്ഞത് ഒറ്റരാത്രിയിൽ

കോട്ടയം-തിരുവാതുക്കൽ റോഡിന് അഭിമുഖമായി അതീവ സുരക്ഷയിലുള്ള വീട്; സ്വിച്ചമർത്തുമ്പോൾ വീടിനുള്ളിലെ സ്ക്രീനിൽ ഗേറ്റിൽ നിൽക്കുന്ന ആളുടെ മുഖം തെളിയും; വിദൂരനിയന്ത്രണ സംവിധാനം മുഖേന ഗേറ്റ് തുറന്നങ്കിൽമാത്രം സന്ദർശകന് അകത്തുകടക്കാം; സുരക്ഷാകോട്ട തകർത്തും ശ്രീവത്സത്തെ ചോരയിൽ മുക്കി; നാടിന്റെ പ്രൗഢിയായ ഇന്ദ്രപ്രസ്ഥം; എല്ലാം കെട്ടണഞ്ഞത് ഒറ്റരാത്രിയിൽ

Spread the love

കോട്ടയം: കോട്ടയം-തിരുവാതുക്കൽ റോഡിന് അഭിമുഖമായി വിദൂര നിയന്ത്രണ സംവിധാനത്തോടെയുള്ള വലിയ ഗേറ്റ്, ഇടതുവശത്തായി ചെറിയ ഗേറ്റ്. ഇതിന്റെ തൂണിൽ ക്യാമറയും ബെൽ സ്വിച്ചും. സ്വിച്ചമർത്തുമ്പോൾ വീടിനുള്ളിലെ സ്ക്രീനിൽ ഗേറ്റിൽ നിൽക്കുന്ന ആളുടെ മുഖം തെളിയും. വിദൂരനിയന്ത്രണ സംവിധാനം മുഖേന ഗേറ്റ് തുറന്നങ്കിൽമാത്രം സന്ദർശകന് അകത്തുകടക്കാം.

തലയ്ക്കടിയേറ്റ് മരിച്ച ഇന്ദ്രപ്രസ്ഥം ഉടമ വിജയകുമാറിന്റെയും ഡോ.മീരയുടെയും വീടായ ‘ശ്രീവത്സ’ത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഇങ്ങനെയാണ്.‌ ഗേറ്റ് കടന്ന് വിശാലമായ മുറ്റത്തേക്കെത്തിയാൽ വീടിനുചുറ്റും നിരീക്ഷണ ക്യാമറകൾ, കാവൽനായ, സ്ഥിരം കാവൽക്കാരൻ. അടുക്കള ജോലിക്കായി മറ്റൊരു ജീവനക്കാരി.

ഇത്രയധികം സംവിധാനങ്ങളുണ്ടായിരുന്ന വീട്ടിൽ നടന്ന കൊലപാതകം പോലീസിനെയും നാട്ടുകാരെയും അമ്പരപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ആദ്യം പരിശോധിച്ചത് വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആർ ആയിരുന്നു. എന്നാൽ കൊലപാതകി ഈ ഡിവിആർ എടുത്തുകൊണ്ടുപോയിരുന്നു. സംഭവം നടന്ന രാത്രി അക്രമിയെത്തിയിട്ടും വീട്ടിലെ കാവൽനായ കുരച്ചില്ലെന്നാണ് കാവൽക്കാരൻ പോലീസിനോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസെത്തിയിട്ടും നായ കുരച്ചില്ല, ഇത് മയങ്ങിയനിലയിലായിരുന്നു. ഡിവിആർ കണ്ടെത്താൻ വീട്ടുവളപ്പിലെ കിണർ വറ്റിച്ച് നോക്കിയെങ്കിലും ഫലം കണ്ടില്ല. കാവൽക്കാരൻ വീടിന് പിന്നിലെ ഔട്ട് ഹൗസിലായിരുന്നു താമസം. കേൾവി പരിമിതിയുള്ളതിനാൽ സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് ഇയാൾ പറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ 8.30ഓടെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് വീടിന്റെ പ്രധാനവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾ ഉള്ളിലുണ്ടായിരുന്നു. ടി.കെ. വിജയകുമാറും ഭാര്യ ഡോ. മീരയും വർഷങ്ങളായി കോട്ടയത്ത് താമസിക്കുന്നു. എയർഫോഴ്‌സിൽ ജോലിയുണ്ടായിരുന്ന വിജയകുമാർ പിന്നെ 30 വർഷം സൗദിയിൽ ഉദ്യോഗസ്ഥനായിരുന്നു. ആ സമയത്താണ് കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന് തുടക്കമിട്ടത്.

കോട്ടയം നഗരസഭ അധ്യക്ഷനായിരുന്ന ടി.കെ. ഗോപാലകൃഷ്ണനിൽനിന്നാണ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം വാങ്ങി പുനർനിർമിച്ചത്. അക്കാലത്ത് കോട്ടയത്ത് ആധുനികസംവിധാനങ്ങളോടെ തുറന്ന ആദ്യത്തെ ഓഡിറ്റോറിയമാണ് ഇന്ദ്രപ്രസ്ഥം. എസി അക്കാലത്ത് അപൂർവം. അതിനോടുചേർന്ന് അത്യാധുനിക രീതിയിലുള്ള റസ്റ്ററന്റും പ്രവർത്തിച്ചിരുന്നു.

പിന്നീട് നിർത്തുകയായിരുന്നു. അക്കാലത്ത് ഇന്ദ്രപ്രസ്ഥത്തിൽ കല്യാണം നടത്തുകയെന്നാൽ പ്രൗഢിയുടെ സൂചകമായിരുന്നു. മറ്റ് ബിസിനസ് മേഖലയിലും തിളങ്ങിനിൽക്കുമ്പോളും വിജയകുമാറും മീരയും അടുത്ത ബന്ധുക്കളടക്കം ആരോടും അടുപ്പം കാണിച്ചിരുന്നില്ല. റിട്ട. ഡിഎഫ്ഒ കാർത്തികേയൻനായരുടെ മകനാണ് വിജയകുമാർ. ഡോക്ടറാണെങ്കിലും മീര പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നില്ല.

ഒളശ്ശ മാമ്പറമ്പിൽ ലീലാഭായിയുടെയും എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠപിള്ളയുടെയും മകളാണ് മീര. ലീലാഭായി ചെന്നൈയിൽ അധ്യാപികയായിരുന്നതിനാൽ മീര മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത് തമിഴ്‌നാട്ടിലാണ്. മീരയുടെ സഹോദരങ്ങൾ ഡോ.രമയും ജയനും കോയമ്പത്തൂരിലാണ് താമസിക്കുന്നത്.