
കോട്ടയം തിരുവാർപ്പിലെ ബസ് ജീവനക്കാർ നടത്തിവന്നിരുന്ന സമരം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസ്; നാലുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് എതിരെ സിഐടിയു യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത് മാതൃഭൂമി ദിനപത്രത്തിന്റെ തിരുവാർപ്പ് മേഖല ലേഖകൻ എസ്.ഡി.റാമിനെതിരെ ആക്രമിച്ച കേസിൽ നാല് സി.പി.എം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കുമരകം ചെങ്ങളം കടത്തുകടവ് ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ പ്രഭാകരൻ വി (60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം ഭാഗത്ത് കട്ടത്തറ വീട്ടിൽ അഭിലാഷ് കെ.കെ (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ഭാഗത്ത് ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), ചെങ്ങളം കുമ്മനം പൊന്മല ഭാഗത്ത് നാസിംമൻസിൽ വീട്ടിൽ നാസിം (28) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തിരുവാർപ്പ് പ്രശ്നം റിപ്പോർട്ട് ചെയ്യുമോടാ’ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തെത്തുടർന്ന് റാമിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.