Spread the love

കോട്ടയം: തിരുനക്കര ബസ്‌ സ്‌റ്റാന്‍ഡ്‌ കെട്ടിടം പൊളിക്കുകയാണെങ്കില്‍ ഹോട്ടല്‍ സ്‌ഥിതിചെയ്യുന്ന ഡി ബ്ലോക്കും പൊളിക്കണമെന്നാവശ്യപ്പെട്ട്‌ സി ബ്ലോക്കിലെ വ്യാപാരികള്‍ ഹൈക്കോടതിയിലേക്ക്‌.

video
play-sharp-fill

ബസ്‌ സ്‌റ്റാന്‍ഡ്‌ കെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കാനാണു കോടതി മുനിസിപ്പാലിറ്റിക്ക്‌ നിര്‍ദേശം നല്‍കിയതെന്നും കോടതി വിധി അതേ പടി നടപ്പാകണമെങ്കില്‍ ഹോട്ടല്‍ ഉള്‍പ്പെടുന്ന ഭാഗവും പൊളിക്കണമെന്നും വ്യാപാരികള്‍ പറയുന്നു.

ബാര്‍ ഹോട്ടല്‍ ഒഴികെ കെട്ടിടത്തിലെ മൂന്നു ബ്ലോക്കുകളിലുള്ളവര്‍ക്കാണ്‌ നഗരസഭ ഒഴിയാന്‍ നോട്ടീസ്‌ നല്‍കിയിട്ടുള്ളത്‌.
ഹോട്ടല്‍ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തുന്നു എന്നു കാരണം പറഞ്ഞ്‌ അവര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ബസ്‌ സ്‌റ്റാന്റ്‌ കെട്ടിടത്തിലെ ഒരു വിഭാഗം വ്യാപാരികളെ കൈയിലെടുത്ത്‌ കെട്ടിടംപൊളിക്കാനുള്ള നീക്കവും നഗരസഭ നടത്തുന്നതായി ആക്ഷേപമുണ്ട്‌.

ചെറിയ കടകളുടെ ലൈസന്‍സികളെ ഒഴിവാക്കി വലിയ കടക്കാരായ, ഒരു രാഷ്ര്‌ടീയപാര്‍ട്ടിയോടു ചായ്‌വുള്ളവരെ മാത്രം കഴിഞ്ഞ ദിവസം ചര്‍ച്ചക്കു വിളിച്ചിരുന്നു. പൂട്ടിക്കിടക്കുന്ന കല്‍പ്പക സൂപ്പര്‍മാര്‍ക്കറ്റ്‌ കെട്ടിടം പൊളിച്ചുനീക്കി, അതിനുമുകളില്‍ പണിതിരിക്കുന്ന ഓഡിറ്റോറിയത്തിന്‍റെ മേല്‍ക്കൂര ഉപയോഗിച്ചു ചെറിയകടക്കാര്‍ക്കു താഴെ ഷെഡ്‌ കെട്ടി നല്‍കാമെന്നാണ്‌ ചര്‍ച്ചയില്‍ നല്‍കിയിരിക്കുന്ന വാഗ്‌ദാനം.

എന്നാല്‍, ഇതിനുള്ള എല്ലാ ചെലവുകളും കടക്കാര്‍ വഹിക്കണം. ഇപ്പോള്‍ നല്‍കുന്ന വാടകയും നല്‍കണം. വെള്ളം ലഭ്യമാക്കണം. ഇതു സമ്മതിപ്പിച്ച്‌ വ്യാപാരികളിനിന്നു കടകള്‍ ഒഴിയാന്‍ സമ്മതമാണെന്ന്‌ എഴുതിവാങ്ങാനാണു നീക്കം. ചെറിയ കടകളുടെ പ്രതിനിധികളെ മാറ്റിനിര്‍ത്തി ഒരു വിഭാഗത്തെ മാത്രം ചര്‍ച്ചയ്‌ക്കു വിളിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്‌