കോട്ടയത്ത് ബിൻസി ചെയർപേഴ്‌സണാകുമോ..? കോട്ടയം നഗരസഭ ആര് ഭരിക്കണം: 52 ആം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി തീരുമാനിക്കും; ആർക്കും ഭൂരിപക്ഷമില്ലാതെ കോട്ടയം നഗരസഭ; നിർണ്ണായകമാകുക ബി.ജെ.പിയുടെ കുതിച്ചുകയറ്റം

കോട്ടയത്ത് ബിൻസി ചെയർപേഴ്‌സണാകുമോ..? കോട്ടയം നഗരസഭ ആര് ഭരിക്കണം: 52 ആം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി തീരുമാനിക്കും; ആർക്കും ഭൂരിപക്ഷമില്ലാതെ കോട്ടയം നഗരസഭ; നിർണ്ണായകമാകുക ബി.ജെ.പിയുടെ കുതിച്ചുകയറ്റം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരസഭയിൽ ആര് ഭരണം നടത്തണമെന്നു തീരുമാനിക്കുക സ്വതന്ത്രസ്ഥാനാർത്ഥി. കോൺഗ്രസിന്റെ വിമത സ്ഥാനാർത്ഥിയായി 52 ആം വാർഡിൽ മത്സരിച്ച ബിൻസി സെബാസ്റ്റിയനാണ് വിജയിച്ചത്. നഗരസഭയിലെ 52 വാർഡിൽ എൽ.ഡി.എഫും ഒരു സ്വതന്ത്രനും ചേർന്ന് 22, യു.ഡിഎഫ് 21 സീറ്റ് എൻ.ഡി.എ ഒരു സീറ്റുമാണ് നേടിയത്. ഇതോടെയാണ് ബിൻസി സെബാസ്റ്റിയന്റെ പിൻതുണ നിർണ്ണായകമായത്. വനിതാ സംവരണമായ അദ്ധ്യക്ഷ സ്ഥാനത്ത് ബിൻസി എത്തിയാൽ പോലും അത്ഭുതപ്പെടേണ്ട.

കോട്ടയം നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. നഗരസഭയിൽ ഭരണം നിലനിർത്താൻ കോൺഗ്രസും തിരികെ പിടിക്കാൻ എൽ.ഡി.എഫും നില മെച്ചപ്പെടുത്താൻ ബി.ജെ.പിയും കടുത്ത മത്സരമാണ് നടത്തിയത്. നഗരത്തിലെ വിവിധ മേഖലകളിലെ പോരാട്ടം ശക്തമായി നടക്കുകയും ചെയ്തു. ഈ പോരാട്ടമാണ് ഒരു മുന്നണിയ്ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിലേയ്ക്കു എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ നഗരസഭയിൽ ഇടതു മുന്നണിയ്ക്ക് 21 സീറ്റാണ് ഉള്ളത്. കഞ്ഞിക്കുഴി സീറ്റിൽ നിന്നും വിജയിച്ച ഇടത് സ്വതന്ത്രൻ പി.ഡി സുരേഷ് (സജി) ഇടതു മുന്നണിയെ തന്നെ പിൻതുണയ്ക്കുമെന്ന് ഉറപ്പാണ്. എന്നാൽ, കോൺഗ്രസിന്റെ റിബൽ സ്ഥാനാർത്ഥിയായി മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിൻതുണയോടെ മത്സരിക്കാൻ ഇറങ്ങിയ റിബൽ സ്ഥാനാർത്ഥി വിജയിച്ചു കയറുകയായിരുന്നു.

കോൺഗ്രസിനു 21 സീറ്റുണ്ട്. 22 സീറ്റുള്ള ഇടതു മുന്നണിയ്ക്കു ഭരണം പിടിക്കാൻ ഒരു സീറ്റുള്ള റിബലിന്റെയും, എട്ടു സീറ്റുള്ള ബി.ജെ.പിയുടെയും പിൻതുണ ലഭിക്കേണ്ടി വരും. സ്വതന്ത്ര സ്ഥാനാർത്ഥിയായ റിബലിന് ഈ സാഹചര്യത്തിൽ നിർണ്ണായക സ്ഥാനമുണ്ടെന്നും ഉറപ്പാണ്. ഇതോടെ ഈ റിബലിന് ചെയർപേഴ്‌സൺ സ്ഥാനം പോലും വാഗ്ദാനം ചെയ്യാൻ മുന്നണികൾ തയ്യാറായേക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ചെയർപേഴ്‌സണെ തിരഞ്ഞെടുക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മൂന്നു മുന്നണികൾക്കും മത്സരിക്കാൻ സാധിക്കും. എട്ടു സീറ്റ് മാത്രമുള്ള എൻ.ഡി.എ മുന്നണി ആദ്യ ഘട്ടത്തിൽ പുറത്താകുമ്പോൾ, രണ്ടാം ഘട്ട വോട്ടിംങിൽ ഏറെ നിർണ്ണായകമാകുക സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വോട്ട് തന്നെയാകും. ഈ സാഹചര്യത്തിലാൻ ബിൻസി താരമായി മാറുന്നത്. കോട്ടയം നഗരസഭയിൽ ബിൻസിയുടെ പിൻതുണയില്ലാതെ ആർക്കും ഭരണമുണ്ടാകില്ലെന്നും ഉറപ്പായി.