play-sharp-fill
കോട്ടയത്തെ എസ് ഐ ക്ക് തീവ്രവാദ ബന്ധം; എസ് ഐ ജോലി ചെയ്തിരുന്നത് തന്ത്ര പ്രധാനമായ സൈബർ സ്റ്റേഷനിൽ ; ചെന്നൈയിൽ അറസ്റ്റിലായ നിരോധിത ഭീകര സംഘടനാ നേതാക്കൾക്ക് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നല്കിയതായി എൻഐഎ കണ്ടെത്തി; എസ്ഐ റിജുമോനെ ഡിഐജി സസ്പെൻഡ് ചെയ്തു: ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഒരാഴ്ചയിലധികം മൂടിവെച്ചിരുന്ന സംഭവം പുറം ലോകമറിഞ്ഞത് തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതോടെ

സ്വന്തം ലേഖകൻ

കോട്ടയം: കേരള പൊലീസിൽ ഇസ്ലാമിക ഭീകരർക്ക് ഒത്താശ ചെയ്യുന്ന പച്ചവെളിച്ചം പോലെയുള്ള കൂട്ടായ്മകൾ ഇപ്പോഴും സജീവമാണെന്ന ആരോപണം ശരിവെച്ച് കോട്ടയത്ത് സൈബർ സ്റ്റേഷനിലെ എസ് ഐ നിരോധിത സംഘടനാ നേതാക്കൾക്ക് ഔദ്യോഗിക വിവരം ചോർത്തി നല്കിയതായി എൻഐഎ കണ്ടെത്തി.

മുൻപ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നതും ഇപ്പോൾ കോട്ടയത്തെ സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതുമായ എസ് ഐ റിജുമോനാണ് സസ്പെൻഷനിലായത് . ഇയാൾ ജോലി ചെയ്തിരുന്നത് സൈബർ പൊലീസ് സ്റ്റേഷനിലാണെന്നതാണ് സഹപ്രവർത്തകരേയടക്കം ഞെട്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബര്‍സെല്‍ ഗ്രേഡ് എസ്‌ഐ ആയ റിജുമോൻ, ഭീകരസംഘടനയുടെ നേതാക്കള്‍ക്ക് പോലീസിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് എൻഐഎ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ചെന്നൈയിൽ എൻഐഎ പിടികൂടിയ ഭീകരരുടെ പക്കല്‍നിന്നാണ് റിജുമോന്‍റെ “ചോര്‍ത്തല്‍’ നീക്കം വെളിപ്പെട്ടത്. എൻഐഎ നിര്‍ദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജി ആണ് റിജുമോനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

സംഭവത്തില്‍ എൻഐഎയും കേരള പോലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേകം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.