
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ഭാഗത്തു നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ചു ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്.
എസ് ബി കോളേജിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ മുന്നിലത്തെ ടയർ ഊരിപ്പോയി നിയന്ത്രണം നഷ്ടമായ ഓട്ടോ ബെൻസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ചങ്ങനാശ്ശേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ മധുരാജിനെ പരിക്കുകളോടെ അദ്ദഹത്തെ താലൂതക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പ്രസാദ് (50)നെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.







