
കോട്ടയം രാമപുരത്ത് ഇലക്‌ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി പോസ്‌റ്റില്‍ ബൂത്തുകള്‍ നിർമ്മിച്ച് കെ എസ് ഇ ബി; ഓട്ടോറിക്ഷയും സ്‌കൂട്ടറും ഉൾപ്പെടെ ഒരേ സമയം രണ്ട് വാഹനങ്ങൾ ചാർജ്ജ് ചെയ്യാവുന്ന സംവിധാനം
സ്വന്തം ലേഖകൻ
രാമപുരം: ഇലക്‌ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ വൈദ്യുതി പോസ്‌റ്റില്‍ ബൂത്തുകള്‍ തയ്യാറാക്കി കെ എസ് ഇ ബി. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് പാലാ മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി വൈദ്യുതിപോസ്‌റ്റില്‍ ബുത്തുകള്‍ ഒരുക്കിയിട്ടുള്ളത്.
പാലാ-രാമപുരം റൂട്ടില്‍ രാമപുരം മൈക്കിള്‍ പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററിന് സമീപം പാലാ-തൊടുപുഴ റോഡില്‍ ഞൊണ്ടിമാക്കല്‍ഭാഗം, പാലാ-ഏറ്റുമാനൂര്‍ റോഡില്‍ വെള്ളാപ്പാട് എന്നിവിടങ്ങളിലുള്ള വൈദ്യുതി തൂണുകളിലാണ് നിലവില്‍ ബൂത്തുകള്‍ സ്‌ഥാപിച്ചിട്ടുള്ളത്. സ്വകാര്യ കമ്ബനിയാണ് ബൂത്തുകള്‍ സ്‌ഥാപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ സമയം ഈ ബൂത്തില്‍ രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ജി.പി.എസ്. മുഖാന്തരം ബൂത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് സജ്‌ജീകരണം.ചാര്‍ജിങ്ങിന് പണം നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലാണ്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലുംചാര്‍ജിങ് സംവിധാനം കെ.എസ്.ഇ.ബി. ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
ആദ്യ ഘട്ടമായി ഇരുചക്ര-മുചക്രവാഹനങ്ങളുടെ ബൂത്താണ് ഒരുക്കുന്നതെങ്കിലും ഉടന്‍തന്നെ കാര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ചാര്‍ജ്‌ജു ചെയ്യാനുള്ള ബൂത്തുകളും സ്‌ഥാപിക്കും. നിലവില്‍ ഇവിടെങ്ങളില്‍ ബൂത്ത് സ്‌ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടില്ല. ഉടന്‍തന്നെ ജി.പി.എസും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും ഏര്‍പ്പെടുത്തിയതിന് ശേഷം ഉടന്‍തന്നെ കണക്ഷന്‍ നല്‍കി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അസ്‌റ്റിന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് കെ.ആര്‍. രാജന്‍ പറഞ്ഞു.