video
play-sharp-fill

മഴക്കാല പൂര്‍വശുചീകരണം പാളി;  പകര്‍ച്ചവ്യാധി ഭീതിയില്‍ കോട്ടയം നഗരം; നഗരത്തിലെ മാലിന്യം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പുല്ല് വില കൽപ്പിച്ച്  കോട്ടയം നഗരസഭ; നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും

മഴക്കാല പൂര്‍വശുചീകരണം പാളി; പകര്‍ച്ചവ്യാധി ഭീതിയില്‍ കോട്ടയം നഗരം; നഗരത്തിലെ മാലിന്യം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പുല്ല് വില കൽപ്പിച്ച് കോട്ടയം നഗരസഭ; നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാലവര്‍ഷമെത്തിയിട്ടും മഴക്കാല പൂര്‍വശുചീകരണം താളംതെറ്റിയതോടെ കോട്ടയം നഗരം പകര്‍ച്ചവ്യാധി ഭീതിയില്‍.

തദ്ദേശസ്ഥാപനങ്ങളുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ എല്ലാവര്‍ഷവും കാലവര്‍ഷത്തിനു മുന്‍പായി റോഡുവക്കിലെ കാട് വെട്ടിത്തെളിച്ചും , ഓടകൾ വൃത്തിയാക്കിയും ശുചീകരണം നടത്തിയിരുന്നു. എന്നാൽ ഇക്കൊല്ലം നഗരസഭ തിരിഞ്ഞ് നോക്കിയിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡുകളുടെ ഇരുവശവും വൃത്തിയാക്കുക ഓട വൃത്തിയാക്കി വെള്ളം ഒഴുകുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വേണ്ട ചാലുകള്‍ ഒരുക്കുക, ഓടകളിലും തോടുകളിലുമുള്ള തടസങ്ങള്‍ മാറ്റി ഒഴുക്ക് സുഗമമാക്കുക. ജലസ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക, ഭവന സന്ദര്‍ശനം നടത്തി കൊതുക് ഉറവിടങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ പ്രവൃത്തികളാണ് തദ്ദേശസ്ഥാപനങ്ങള്‍ ചെയ്യേണ്ടത്.

എന്നാൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ നിന്നും കോട്ടയം നഗരസഭ പിന്നോക്കം പോയി
നഗരഭരണം ഉപജാപക വൃന്ദത്തിന്റെ പിടിയിലാണ്. ഒരു ചെറിയ മഴ പെയ്താൽ പോലും കോട്ടയം നഗരത്തിൻ്റെ പല ഭാഗങ്ങളിലും ഓട കവിഞ്ഞു ഒഴുകുന്നത് നിത്യസംഭവമാണ്. ഓടയിലെ തടസ്സങ്ങൾ നീക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. എന്നാൽ ഇതിനായി ചെറുവിരൽ അനക്കാൻ കോട്ടയം നഗരസഭയ്ക്ക് കഴിയുന്നില്ല.

മുൻകാലങ്ങളിലൊക്കെ ഓടകളിലെ മണ്ണ് കോരി മാറ്റി ഒഴുക്ക് സുഗമമാക്കുമായിരുന്നു. എന്നാൽ നഗരസഭയിൽ തമ്മിൽ തല്ലും, കൈയ്യിട്ടുവാരലും, കൈയ്യാങ്കളിയുമായതോടുകൂടി നഗരസഭ ഭരണം തന്നെ തകർന്നടിഞ്ഞു.

കോട്ടയം നഗരം മാലിന്യത്തിൽ മുങ്ങി നാറുകയാണെന്നും മാലിന്യം നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് മൂന്ന് മാസം മുൻപ് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജിയിൻമേൽ മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ മാലിന്യം നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഉത്തരവിറങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും ഇപ്പോഴും കോട്ടയം മാലിന്യത്തിൽ മുങ്ങിയിരിക്കുകയാണ്. പൊതുനിരത്തിലൂടെ ഇറങ്ങി നടക്കാനാവാത്ത സ്ഥിതിയാണ്. അധികൃതരുടെ അനാസ്ഥക്കെതിരെയും ഹൈക്കോടതി വിധി നടപ്പാക്കാത്തതിനാലും നഗരസഭയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ കെ ശ്രീകുമാർ പറഞ്ഞു.