കോട്ടയത്ത് മഴ തുടരുന്നു; നിരവധി സ്ഥലങ്ങളിൽ വെള്ളപ്പെക്കം, ആളുകൾ ക്യാമ്പുകളിലേക്ക് ; ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നി രക്ഷ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ ; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ രണ്ടു ദിവസമയി പെയ്യുന്ന ശക്തമായ മഴയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. നിരവധിയാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി.
അയർക്കുന്നം പഞ്ചായത്ത് . പുന്നത്തുറയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നി രക്ഷ സേന റബ്ബർ ഡിങ്കി ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 37, ചങ്ങനാശേരി താലൂക്ക് – 4, മീനച്ചിൽ – 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
മണർകാട് വില്ലേജിൽ രണ്ടാം ക്യാമ്പ് തിരുവഞ്ചൂർ GLPS ൽ തുടങ്ങി നിലവിൽ 2 .കുടുംബങ്ങളിലെ 4 പുരുഷന്മാരും3 സ്ത്രീകളും 3 കുട്ടികളും
, ആകെ 10 പേർ ക്യാമ്പിൽ ഉണ്ട് .
പുതുപ്പള്ളി ആയുർവേദ ആശുപത്രിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
കോട്ടയം പഴയ സെമിനാരി റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി പഴയ സെമിനാരിൽ നിന്നും വൈദികനും ഭാര്യയും വള്ളത്തിന്റെ സഹായത്തോടുകൂടി മറ്റൊരു സ്ഥലത്തേക്ക് മാറി.
കോട്ടയം-കുമരകം-ചേർത്തല റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വെള്ലം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കുമരകം,തിുവാർപ്പ്,അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. മീനച്ചീലാർ കരകവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മീനച്ചീലാറ്റിലെ നീലിമംഗലം, പേരൂർ, നാഗമ്പടം, തിരുവാർപ്പ്, കുമരകം എന്നിവടങ്ങളിലെ ഹൈഡ്രോളജിക്കൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകടനിരപ്പിനും മുകളിലെത്തി.