Thursday, April 23, 2026

കനത്ത മഴയെത്തുടര്‍ന്ന് വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ കാല്‍ വഴുതിവീണു; വയോധികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല്‍ വഴുതിവീണ് വയോധികന്‍ മരിച്ചു.

തിരുവനന്തപുരം പാറശാലയില്‍ ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്ര(68) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകിവീണു. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്.

അഗ്‌നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി. ചാലക്കുടിയില്‍ വീടിന് മുകളിലേക്ക് പ്ലാവ് വീണു. പറമ്പിക്കാടന്‍ ഷെെജുവിന്‍റെ വീടിന് മുകളിലേക്കാണ് മരം വീണത്.

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.